രാജിവെച്ച പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിനെ പിന്തുണച്ച് രണ്ട് മന്ത്രിമാര്‍ രാജിവ ച്ചു. മന്ത്രിമാരായ റസില്‍ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവരാണ് രാജിച്ചത്. രാത്രിയോടെ കൂടു തല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന.
ന്യൂഡല്‍ഹി: രാജിവെച്ച പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബി ല്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചു.മന്ത്രിമാരായ റസി ല്‍ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവരാണ് രാജി ച്ചത്. മന്ത്രിമാര്‍ക്ക് പുറമേ,പിസിസി ജനറല്‍ സെക്രട്ടറി യോഗീന്ദര്‍ ധിഗ്രയും രാജിവച്ചു. രാത്രി യോ ടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന.
നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി അടിയന്തര മന്ത്രി സഭായോഗം വിളിച്ചിരിക്കുകയാണ്.പഞ്ചാബി ല്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ ഉള്‍പ്പടെ കടുത്ത അ തൃപ്തി അറിയിച്ചാണ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്‌ജോത് സിങ് സിദ്ദു രാജിവച്ചത്. ഒത്തുതീര്‍പ്പു കള്‍ക്ക് വഴങ്ങുന്നത് പഞ്ചാബിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ചപ്പോള്‍ തനിക്ക് അധികാരം നല്‍കുമെന്ന് സിദ്ദു കരുതി. അതു ണ്ടാകാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴ ത്തെ രാജിയിലേക്ക് നയിച്ചത്. സിദ്ദുവിന്റെ രാജിക്കത്ത് എഐസിസി ആസ്ഥാനത്ത് വലിയ അമ്പരപ്പിനിടയാക്കി. രാജിക്കത്ത് നല്‍കിയ ശേഷം നേ താക്ക ളുമായി ചര്‍ച്ചയ്ക്കും സിദ്ദു തയ്യാറായില്ല. നാളെ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ എത്തുന്നുണ്ട്. സി ദ്ദു ആംആദ്മി പാര്‍ട്ടിലേക്ക് പോകു മോ എന്ന അഭ്യൂഹം ശക്തമാണ്.പ്രശ്‌നപരിഹാരത്തിന് ശ്രമി ക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി വ്യക്തമാക്കി.
പഞ്ചാബിലെ നേതൃമാറ്റത്തിനും മന്ത്രിസഭാ പുനഃസംഘടനയ്ക്കും പിന്നാലെയാണ് സിദ്ദുവിന്റെ രാജി. 72 ദിവസം മാത്രമാണ് പിസിസി പ്രസിഡന്റ് സ്ഥാനത്ത് സിദ്ദു തുടര്‍ന്നത്. മന്ത്രിസഭാ പുന:സംഘട നയ്ക്ക് ശേഷം അധികാരകേന്ദ്രം സിദ്ദു മാത്രമാകുന്നുവെന്ന അസംതൃപ്തി പഞ്ചാബ് പാര്‍ട്ടി നേതൃത്വ ത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിദ്ദുവിന്റെ രാജിയെന്നും വിലയിരുത്തലുണ്ട്.
ഫോട്ടോ : നവ്ജ്യോത് സിങ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബില്‍ രാജിവച്ച മന്ത്രിമാരായ റസില്‍ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവര്‍











