പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. വെടിയേറ്റ മൂസേവാലയെ മന്‍സയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കി ലും മരിച്ചു. പഞ്ചാബിലെ മാന്‍സ ജി ല്ലയില്‍ വച്ചാണ് വെടിയേറ്റത്. വെടിവയ്പ്പിനിടെ മ റ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു
ചണ്ഡിഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. വെടിയേറ്റ മൂസേവാലയെ മാന്‍സ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് വെടിയേറ്റത്. വെടിവയ്പ്പിനിടെ മറ്റ് രണ്ട് പേര്‍ക്ക് പരു ക്കേറ്റു.
സിദ്ദുവും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും മാന്‍സയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമ ണം. അക്രമികള്‍ മുപ്പത് തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് പേ ര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. സിദ്ദുവിന്റെ വിഐപി സുരക്ഷ പഞ്ചാബിലെ ആപ് സര്‍ക്കാര്‍ പിന്‍വലി ച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദാരുണ സംഭവം. അമിത ചെലവ് ചൂണ്ടിക്കാട്ടി മൂസേവാല അടക്കം 424 വിഐപികളുടെ സുരക്ഷയാണ് സര്‍ക്കാര്‍ പിന്‍വലി ച്ചത്.
ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സിദ്ധു മൂ സെവാല. മന്‍സയിലായിരുന്നു മത്സരിച്ചത്. ആപ്പിന്റെ ഡോ.വിജയ് സിംഗ്ലയാണ് സിദ്ദുവിനെ പരാ ജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് മുന്‍പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.