പഞ്ചാബിന്റെ ആദ്യ ദലിത് മുഖ്യമന്ത്രിയാവും ചരണ്‍ജിത്.സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദമുന്നയിച്ച് അദ്ദേഹം ഗവര്‍ണറെ കാണും. തിങ്കളാഴ്ചയാവും സത്യപ്രതിജ്ഞ
ചണ്ഡിഗഡ്: അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ ടെക്നികല്‍ എജ്യുക്കേഷന്‍ മന്ത്രിയായിരുന്ന ചര ണ്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാവും. മൂന്ന് ദിവസമായി തുടരുന്ന രാഷ്ട്രീയ നാടകങ്ങ ള്‍ക്കാണ് ഇതോടെ അന്ത്യമാവുന്നത്. പഞ്ചാബിന്റെ ആദ്യ ദലിത് മുഖ്യമന്ത്രിയാവും ചരണ്‍ജിത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് അദ്ദേഹം ഗവര്‍ണറെ കാണും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കും.
സിദ്ദു പക്ഷത്തെ പ്രമുഖനായ ചരണ്‍ജിത് സിങ് അമരീന്ദറിന്റെ കടുത്ത വിമര്‍ശകനുമാണ്. സിദ്ദു വിന്റെ നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ച താണ് ഒടുവില്‍ ചരണ്‍ജിത് സിങിന് നറുക്ക് വീഴാന്‍ കാരണം. ചാന്‍കൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. ഏറെ നാളത്തെ ഗ്രൂപ്പ് പോരിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അധി കാരത്തിലേറിയത് മുതല്‍ നവജ്യോത് സിങ് സിദ്ദുവുമായി അമരീന്ദറിന് അഭിപ്രായ ഭിന്നത കളു ണ്ടായിരുന്നു. ഹൈക്കമാന്‍ഡ് നേതൃത്വം നിരവധി തവണ ഇടപെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാ നായില്ല. കൂടുതല്‍ എം.എല്‍.എമാര്‍ അമരീന്ദറിനെതിരെ രംഗത്ത് വന്നതോടെയാണ് ഹൈക്ക മാന്‍ഡ് അദ്ദേഹത്തിന്റെ രാജിയാവശ്യ പ്പെ ട്ടത്.
ഹൈക്കമാന്‍ഡിന്റെ പിന്തുണ നഷ്ടമായതോടെയാണ് അമരിന്ദര്‍ രാജിവച്ചത്.അടുത്തവര്‍ഷം ആ ദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. താന്‍ അപ മാനിതനായെന്ന് രാജിയ്ക്ക് ശേഷം അദ്ദേഹം മാധ്യമപ്രര്‍ത്തകരോട് പറഞ്ഞു.സര്‍ക്കാരിനെ നയിക്കാ നുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു. മൂന്നുതവണ എംഎല്‍എമാരുടെ യോഗം വിളിച്ചത് തന്നെ അപമാനിക്കാനാണ്. അടുത്തത് എന്താണെന്ന് ഉടന്‍ തീരുമാനിക്കും. രാഷ്ട്രീയത്തില്‍ എപ്പോഴും നിരവധി അവസരങ്ങളുണ്ടെന്നും നിലവില്‍ താന്‍ കോണ്‍ഗ്രസിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അമരിന്ദര്‍ സിങിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ് ക്യാപ്റ്റന്റെ രാജി.