പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ചുമതലയേറ്റു. ഗവ ര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യ വാചകം ചൊല്ലിക്കൊടുത്തു
ഛണ്ഡീഗഢ്: പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ചുമതലയേറ്റു. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യ വാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിലാണ് സത്യപ്ര തിജ്ഞ ചടങ്ങുകള്‍ നടന്നത്. സുഖ്ജീന്തര്‍ സിങ് രണ്‍ധവ, ഓം പ്രകാശ് സോണി എന്നിവര്‍ ഉപമു ഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനേയും ക്ഷണിച്ചിരുന്നു. എന്നാ ല്‍, പ്രതിഷേധിച്ച് അമരീന്ദര്‍ സിങ് ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
ആദ്യമായാണ് പഞ്ചാബില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകുന്നത്.ദലിത് സിഖ് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ ജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയായാല്‍ 35 ശതമാനത്തോളം വരുന്ന ദലിത് വോട്ടുകള്‍ അനുകൂലമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്ക്കൂട്ടല്‍. അതിനിടെ, അതി ര്‍ത്തി സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറ ഞ്ഞു. തന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് അമരീന്ദര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്കിയിട്ടുണ്ട്.
അതേസമയം, വരാന്‍ പോകുന്ന നിയസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് നവ്ജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ആയിരിക്കു മെന്നുള്ള ഹരീഷ് റാവത്തിന്റെ പ്രതികരണത്തിന് എതിരെ അമരീന്ദര്‍ സിങ്ങിനെ പിന്തുണയ്ക്കുന്നവര്‍ രംഗത്തെത്തി. സിദ്ദുവിന്റെ നേതൃത്വത്തി ലാണ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന പ്രതികരണം തന്നെ അമ്പരിപ്പിച്ചതായി മുന്‍ പിസിസി അധ്യ ക്ഷന്‍ സുനില്‍ ജഖര്‍ പറഞ്ഞു.