മലയാളികലുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. നവോത്ഥാനം എത്രമാത്രം കൊട്ടിഘോഷിച്ചാലും അതെല്ലാം വെറും പൊള്ളയാണെന്ന് വിളിച്ചു പറയുന്ന ചിത്രം. ജാതിബോധം കേരളീയരുടെ മനസില്‍ നിന്ന് ഒരിക്കലും വിട്ടുപോകില്ല എന്നാണ് ‘പുഴു’ നമ്മെ ഓര്‍മിപ്പിക്കുന്നു
പി ആര്‍ സുമേരന്‍
മലയാള സിനിമയില്‍ ഏറെക്കാലത്തിന് ശേഷം ഒരു പച്ചമനുഷ്യ നെ കണ്ടു, ‘പുഴു’വില്‍ മമ്മൂട്ടിയാണ് ആ പച്ചമനുഷ്യന്‍. താര ഉട യാടകള്‍ വലിച്ചെറിഞ്ഞു കൊണ്ടാണ് മമ്മൂട്ടി ‘പുഴു’വില്‍ പച്ച മ നുഷ്യനായി ജീവി ക്കുന്നത്.ഒരുപക്ഷേ മമ്മൂട്ടി എന്ന നടന്റെ അഭി നയജീവിതത്തിലെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ‘പുഴു’ വിലെ കുട്ടന്‍. സ്വസിദ്ധമായ അഭിനയശേഷികൊണ്ട് പാര്‍വതി യും വീണ്ടും നമ്മളെ ഞെട്ടിച്ചു.
സത്യത്തില്‍ ഈ സിനിമയില്‍ കഥാപാത്രത്തിന് ഒരു പേര് പോ ലുമില്ല. എന്നിട്ടും അയാള്‍ നമ്മുടെ മനസി ല്‍ നിന്ന് വിട്ടുപോകു ന്നില്ല. മലയാളികലുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന ചി ത്രമാണ് ‘പുഴു’. നവോത്ഥാനം എത്രമാത്രം കൊട്ടിഘോഷിച്ചാ ലും അതെല്ലാം വെറും പൊള്ളയാണെന്ന് വിളിച്ചുപറയുന്ന ചി ത്രം. ജാതിബോധം കേരളീയരുടെ മനസില്‍ നിന്ന് ഒരിക്കലും വി ട്ടുപോകില്ല എന്നാണ് ‘പുഴു’ നമ്മെ ഓര്‍മി പ്പിക്കുന്നു.
സംവിധാനകലയില്‍ കൈയ്യടക്കത്തോടെ സാമൂഹിക രാഷ്ട്രീയം അവതരിപ്പിക്കുന്ന ചിത്രമാണ് നവാഗത സംവിധായിക റത്തീന അവതരിപ്പിച്ച ‘പുഴു’. കൃത്യമായ രാഷ്ട്രീ യമുള്ള സംവിധായിക യാണ് റത്തീനയെ ന്ന് ഈ ചിത്രത്തിലൂടെ ബോധ്യമാകും. പുതുമുഖ സംവിധായികയായിട്ടും ധീരതയോ ടെ അവര്‍ തന്റെ നിലപാടുകള്‍ കൃത്യമായി അവതരിപ്പിച്ചു. പ്രതിഭകളും അധികായരുമായ ധാരാളം സം വിധായകര്‍ മലയാ ളത്തിലുണ്ട്. പക്ഷേ അവരാരും കൈവയ്ക്കാന്‍ പേടിക്കുന്ന പ്രമേയമാണ് ‘പുഴു’ വിലൂടെ റത്തീന മലയാളി കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.
കേരളത്തില്‍ ജാതി ചിന്ത ഇന്നും മാറിയിട്ടില്ലെന്ന് ഈ ചിത്രം വിളിച്ചുപറയുന്നു. കീഴാളനെ വിവാഹം ചെ യ്ത സഹോദരിയെയും ഭര്‍ത്താവിനെയും ദുരഭിമാനത്തിന്റെ പേരി ല്‍ നായകന്‍ കൊല ചെയ്യുന്നു. എത്ര യൊക്കെ പുരോഗമനം പറഞ്ഞാലും മനസില്‍ നിന്ന് ജാതിചിന്തയൊന്നും മാഞ്ഞുപോകുന്നില്ല. കീഴാള നെ ചേര്‍ത്തു പിടിക്കാന്‍ പോയിട്ട് കൂടെകൂട്ടാന്‍ പോലും ഇന്നും നമുക്ക് സാധിച്ചിട്ടില്ല. കേരളത്തിലെ കീഴാ ളരല്ല, സവര്‍ണ്ണരാണ് നവീകരിക്കപ്പെടേണ്ടതെന്ന് ഈ ചിത്രം പറ യാതെ പറയുന്നു. നമ്മളല്ലേ മാറേണ്ടത് എന്ന് ചിത്രത്തില്‍ സവര്‍ ണ്ണ സ്ത്രീ കഥാപാത്രമായ പാര്‍വതി പറയുന്നുണ്ട്. കീഴാളനായി അ ഭിനയിക്കുന്ന അപ്പുണ്ണി ശശി പറയുന്നത്, ‘അയാള്‍ മാറിയാല്‍ അയാള്‍ക്ക് നല്ലത്’. അങ്ങനെ സവര്‍ണ്ണരുടെ നവീകരണ ത്തെ ക്കുറിച്ചാണ് ചിത്രം പറയുന്നത്. കര്‍ക്കശക്കാരനായ പിതാവിന്റെ പിടിവാശികളും, നാട്ടുകാര്‍ എന്തു വിചാരിക്കുമെന്ന ദുരഭിമാന വുമൊക്കെ ചിത്രം കൃത്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
ഒരുപക്ഷേ ഈ സിനിമ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്ക ണമെന്നില്ല. ശരാശരി മലയാളി കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ തള്ളിക്കളഞ്ഞേക്കാം. പക്ഷേ എത്ര തേച്ചാ ലും മായ്ച്ചാലും മാ ഞ്ഞു പോകാത്ത ചു ട്ടുപൊള്ളുന്ന പ്രമേയമാണ് ഹര്‍ഷദ്, ഷര്‍ ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയിലൂടെ ചി ത്രം മുന്നോട്ട് വെയ്ക്കു ന്നത്. നീയൊരു പുഴുവാണ് എന്ന് പറഞ്ഞു നമ്മള്‍ പലതിനെയും നിസ്സാരവല്‍ക്കരി ക്കാറുണ്ട്. അത്തരമൊ രു നിസ്സാരവല്‍ക്കരണമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പുരാണ ത്തിലെ തക്ഷക ന്റെ കഥയും ചിത്രം ഓര്‍മിപ്പിക്കുന്നു. വര്‍ത്തമാ നകാല ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടിക്കൊണ്ടാണ് ചി ത്രം നമ്മളോട് സംസാരിക്കുന്നത്. സമീപകാലത്തിറങ്ങിയ നല്ലയൊരു ചിത്രം. പ്രിയപ്പെട്ടവരോട് കുടും ബസമേതം കാണാന്‍ നമുക്ക് നിര്‍ദ്ദേശിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ‘പുഴു’.