സംയുക്തമായി സംഘടിപ്പിച്ച പ്രവാസി ലോണ്‍ മേളയില്‍ 780 സംരംഭകര്‍ പങ്കെടുത്തു. ഇതില്‍ 432 സംരംഭകര്‍ക്ക് വായ്പാനുമതി ലഭിച്ചു. കാനറാ ബാങ്കില്‍ നിന്നും 252 പേര്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 180 പേര്‍ക്കുമാണ് ലോണിനായി പ്രഥമി കാനുമ തി ലഭിച്ചത്
മലപ്പുറം : ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും ആസ്റ്റര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മൈയില്‍സ് കല്‍പകന്‍ചേരിയും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി ലോണ്‍ മേളയില്‍ 780 സംരംഭകര്‍ പങ്കെടുത്തു. ഇതില്‍ 432 സംരംഭകര്‍ക്ക് വായ്പാനുമതി ലഭിച്ചു. കാനറാ ബാങ്കി ല്‍ നിന്നും 252 പേര്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 180 പേര്‍ക്കുമാണ് ലോണിനായി പ്രഥമി കാനുമതി ലഭിച്ചത്.
മാര്‍ച്ച് 7,8 തീയ്യതികളില്‍ കല്‍പ്പകന്‍ചേരി മൈയില്‍സ് ആഡിറ്റോറിയത്തിലാണ് ലോണ്‍ മേള നടന്നത്. മേ ളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതിരുന്നവര്‍ക്കായി മാര്‍ച്ച് 16ന് മലപ്പുറം ടൗണ്‍ ഹാളില്‍ കേരള ബാങ്കിന്റെ സഹകരണത്തോടെ മേള സംഘടിപ്പിക്കുമെന്ന് നോര്‍ക്കാ റൂട്ട്‌സ് സി.ഇ ഒ.കെ. ഹരികൃഷ്ണന്‍ ന മ്പൂതിരി അറിയിച്ചു.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നട പ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് (NDPREM) പദ്ധതി പ്രകാ രമാ യിരുന്നു പ്രവാസി ലോണ്‍മേള.
മേളയുടെ ഉദ്ഘാടനം കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ബിന്ദു എസ് നായര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് റീജിയണല്‍ മാനേജര്‍ അബ്ദുള്‍ നാസര്‍ വാക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ ഡയറക്ടര്‍ അഹന്മദ് മൂപ്പന്‍, മൂപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് അഡ്മിനിസ്‌ട്രേ റ്റര്‍ അഷ്‌ക്കര്‍ അലി കോക്കറാട്ടില്‍, നോര്‍ക്കാ റൂട്ട്‌സ് ബിസ്‌നസ് ഫെസിലിറ്റേഷന്‍ സെന്റര്‍ മാനേജര്‍ സു രേഷ് കെ.വി,നോര്‍ക്കാ റൂട്ട്‌സ് പ്രോജക്റ്റ് അസിസ്റ്റന്റ് എം. ജയകുമാര്‍, കാനറാ ബാങ്കില്‍ നിന്നും സീനി യര്‍ മാനേജര്‍ അല്‍ ജസീര്‍ എന്‍എ, ബ്രാഞ്ച് മാനേജര്‍മാരായ രേഷ്മ എസ്, ആനന്ദ് എം എം എന്നിവര്‍ സംബന്ധിച്ചു.
പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യ മായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആ ദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേ ക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുക ളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോ ഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.