പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയം കുറുകച്ചാലില്‍ പൊലീസ് പിടിയി ല്‍. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ദമ്പതികള്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് പിടിയിലായത്
കോട്ടയം : പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയം കുറുകച്ചാലില്‍ പൊലീസ് പിടിയില്‍. ആ ലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ദമ്പതികള്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് പിടി യിലായത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം പ്രവര്‍ത്തിച്ചത്.
ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ റാക്കറ്റിന്റെ ചുരുളഴി ഞ്ഞത്. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിര്‍ബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെയാ ണ് ഇവര്‍ പരാതി നല്‍കിയത്. പിന്നാലെ പരാതി അന്വേഷിച്ച പൊലീസിന് സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഗ്രൂപ്പില്‍ വിവാഹം കഴിക്കാത്തവരും ഉണ്ട്.
മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. പരസ്പരം പരിചയപ്പെട്ട ശേഷം പിന്നീട് നേരിട്ടു കാണുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയുമാണ് ചെയ്യുന്നത്. സംഘത്തിലെ 25 പേര്‍ നിരീക്ഷണ ത്തിലാണെന്നു പൊലീസ് വ്യക്തമാക്കി. ഉന്നത ബന്ധങ്ങളിലുള്ളവര്‍ വരെ ഗ്രൂപ്പിലുണ്ടെന്നും പൊലീസ് പറഞ്ഞു.
രണ്ട് വീതം ദമ്പതികള്‍ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളില്‍ വച്ച് പങ്കാളികളെ പരസ്പരം കൈ മാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന താണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാന്‍ സ്ത്രീകളോട് ആവശ്യ പ്പെടുന്ന രീതിയിലും പ്രവര്‍ത്തനങ്ങളുണ്ട്. പണം വാങ്ങി സ്വന്തം ഭാര്യയെ ലൈംഗിക വേഴ്ചയ്ക്ക് വിട്ടുകൊടു ക്കുന്നവര്‍ വരെ ഗ്രൂപ്പുകളില്‍ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്.
ഡോക്ടര്‍മാര്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പുകളില്‍
ഡോക്ടര്‍മാര്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന് അ ന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേരളം മുഴുവന്‍ ഇവര്‍ക്ക് കണ്ണികളുണ്ടെ ന്നും പിന്നില്‍ വ മ്പന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യാപ്തി വലിയ തോതിലായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന തീരുമാനത്തിലാണ് പൊലീ സ്.











