ട്വന്റി 20 ലോകകപ്പില്‍ ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍. ന്യൂസിലാന്റിനെതിരെ 7 വിക്കറ്റിനാണ് പാക് നിര ജയം നേടിയത്. അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റി സ്വാനും നായകന്‍ ബാബര്‍ അസമുമാണ് പാകിസ്ഥാന് വേണ്ടി തകര്‍പ്പന്‍ വിജയമൊരുക്കിയത്
സിഡ്നി : ട്വന്റി 20 ലോകകപ്പില്‍ ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍.ന്യൂസിലാന്റിനെതിരെ 7 വിക്കറ്റിനാണ് പാക് നിര ജയം നേടിയത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന്‍ ബാബര്‍ അസമുമാണ് പാകിസ്താന് വേണ്ടി തകര്‍പ്പന്‍ വിജ യമൊരുക്കിയത്. മുഹമ്മദ് റിസ്വാന്റേയും(57) ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേയും (53) മികച്ച അര്‍ ദ്ധസെഞ്ച്വറി പ്രകടനമാണ് കരുത്തായത്.
ആദ്യ ഓവര്‍ തൊട്ട് ആക്രമിച്ച് കളിച്ച ഇരുവരും വെറും 5.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. പാകി സ്താന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. അവസാന ഓവറിലേയ്ക്ക് മത്സരം എത്തിക്കാന്‍ ന്യൂസിലാന്റ് നിരയ്ക്കായെങ്കിലും മദ്ധ്യനിരയില്‍ ശ്രദ്ധയോടെ ബാറ്റ് വീശിയ മുഹമ്മദ് ഹാരിസ്(30) ജയ ത്തിലേയ്ക്ക് അടുപ്പിച്ചു. ഷാന്‍ മസൂദ്(3) ഇഫ്തിഖാര്‍ അഹമ്മദ്(0)എന്നിവര്‍ പുറത്താകാതെ നിന്നു.
ടൂര്‍ണമെന്റില്‍ ഇതുവരെ തിളങ്ങാതിരുന്ന ഓപ്പണര്‍മാര്‍ ഇന്ന് 105 റണ്‍സിന്റെ ഉജ്വല കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 43 പന്തില്‍ 5 ഫോറുകളോടെയാണ് റിസ്വാന്‍ 57 റ ണ്‍സ് നേടിയത്. 42 പന്തില്‍ 7 ഫോറുകളുടെ അകമ്പടിയോടെയാണ് ഇതുവരെ ഫോമിലല്ലാതിരുന്ന ബാബര്‍ അസം വിമര്‍ശക രുടെ വായടപ്പിച്ചത്.
2007 ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പാകിസ്താന്‍ 2009-ല്‍ കിരീടം നേടിയിട്ടുണ്ട്. നാളത്തെ ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്ഥാന്‍ ഫൈനലില്‍ നേരി ടും.