നിലവില്‍ ആനുകൂല്യങ്ങള്‍ കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യ ത്തില്‍ കുറവ് വരികയുമില്ല, പരാതിയുള്ളവര്‍ക്ക് ജനസംഖ്യാനുപാത ത്തില്‍ ആകുന്ന തോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിച്ച സര്‍ക്കാര്‍ നടപടിയില്‍ ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ആനുകൂല്യ ങ്ങള്‍ കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യത്തില്‍ കുറ വ് വരികയുമില്ല, പരാതിയുള്ളവര്‍ക്ക് ജനസംഖ്യാനുപാതത്തില്‍ ആകുന്നതോടെ ആ പ്രശ്‌നവും പ രിഹരിക്കപ്പെടും. എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണത്. അതാണ് പ്രതിപക്ഷ നേതാവ് നട പടിയെ ആദ്യം സ്വാഗതം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് അനുപാതം തീരുമാനിക്കണമെന്നും ന്യൂനപ ക്ഷങ്ങളെ ഒരുപോലെ കാണണമെന്നും ഹൈ ക്കോടതി നിര്‍ദേശിച്ചു. അതിന് അനുസൃതമായ തീ രുമാനമാണ് സര്‍ക്കാരെടുത്തത്. ആര്‍ക്കും കുറവില്ലാതെ അര്‍ഹതപ്പെട്ടതു കൊടുക്കുന്നതില്‍ പ്രശ്നം കാണേണ്ടതില്ല-മുഖ്യമന്ത്രി പറഞ്ഞു.












