ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് തീരുമാന മെടുക്കു മെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പാക്കുമെന്ന തദ്ദേശഭരണ മന്ത്രി എംവി ഗോവിന്ദ ന്റെ നിലപാടിനോട് മുഖ്യമന്ത്രി അനുകൂലിച്ചില്ല.
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഏറെക്കാലമായി നിലനില്‍ ക്കുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ് സമ്പ്രദായം പൊതുവില്‍ അംഗീകരിക്കപ്പെട്ടതാണന്നും
മാറ മാറി വന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കി വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80: 20 അനു പാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, വിധി നടപ്പാക്കുമെന്ന തദ്ദേശഭരണ മന്ത്രി എംവി ഗോവിന്ദന്റെ നിലപാടിനോട് മുഖ്യ മന്ത്രി അനുകൂലിച്ചില്ല. ഹൈക്കോടതി വിധിയാകുമ്പോ മന്ത്രിയത് മാനിക്കേണ്ടതുണ്ട്. അതുകൊണ്ട് ആ വിധിയോടുള്ള ബഹുമാനം മാത്രമായി മന്ത്രിയുടെ നിലപാടിനെ കാണേണ്ടതുള്ളുവെന്ന് മുഖ്യ മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ് സമ്പ്രദായം പൊതുവി ല്‍ അംഗീകരിക്കപ്പെട്ടതാണ്. ഹൈക്കോടതി വിധി പരിശോധിക്കേണ്ടതുണ്ട്. അത് കഴിഞ്ഞേ സര്‍ ക്കാര്‍ നിലപാട് സ്വീകരിക്കാനാവൂ. അതിന്റെ നാനാവിധമായ കാര്യങ്ങള്‍ പരിഗണിക്കേണ്ട തുണ്ട്. അതിന് ശേഷമേ നിലപാടെടുക്കുകയുള്ളു. ഹൈക്കോടതി വിധി നടപ്പാക്കുമെന്നല്ലാതെ ഇപ്പോള്‍ പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ പ്രതികരണം.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെ ന്നായിരുന്നു സമസ്തയടക്കമുള്ള സംഘടനകളുടെ നിലപാട്. അതേസമയം ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി യും ആവശ്യപ്പെട്ടിരുന്നു.