എറണാകുളം അദാലത്ത്,എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാം നിലയിലുള്ള നോര്‍ക്ക റീജിയണല്‍ ഓഫീസിലാണ് നടക്കുക. തൃശൂരിലും കോട്ടയത്തും കലക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളുകളായിരിക്കും വേദികള്‍. സാന്ത്വന പദ്ധതി അദാല ത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ പ്രസ്തുത അഡ്രസ്സില്‍ ഹാജരാകാകേ ണ്ടതാണ്
കൊച്ചി : തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വ നയുടെ അദാലത്ത് മൂന്നു ജില്ലകളി ലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും, കോട്ടയത്തും ജില്ലാ അദാലത്തും തൃശൂരില്‍ ജില്ലയില്‍ ചാവ ക്കാട്, തൃശ്ശൂര്‍ താലൂക്കിലുമാണ് സാന്ത്വന അദാലത്ത് നടത്തുക. എറണാകുളത്ത് ജനുവരി 21 നും, കോട്ട യത്ത് 28നും തൃശൂര്‍, ചാവക്കാട് താലൂക്കുകള്‍ക്കായുളള അദാലത്ത് 25നുമാണ് അദാലത്ത്.
എറണാകുളം അദാലത്ത്,എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാം നിലയിലുള്ള നോര്‍ക്ക റീജിയണല്‍ ഓ ഫീസിലാണ് നടക്കുക. തൃശൂരിലും കോട്ടയത്തും കലക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളുകളായിരിക്കും വേദി കള്‍.സാന്ത്വന പദ്ധതി അദാലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ പ്രസ്തുത അഡ്രസ്സില്‍ ഹാജരാകാ കേണ്ടതാണ്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വ ഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് ‘സാന്ത്വന’. ചികിത്സാ സഹായം, മകളു ടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്കുളള ധനസഹായം (നിബന്ധ നകള്‍ക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിത ര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും,ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങള്‍ക്ക് 10,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയി ല്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക.ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമ ര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കോ, അ വരുടെ കുടുംബാംഗങ്ങള്‍ക്കോ ആണ് അപേക്ഷിക്കാന്‍ കഴിയുക. നടപ്പു സാമ്പത്തിക വര്‍ഷം 33 കോടി രൂപയാണ് പദ്ധതിയാക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ ഷം 30 കോടി രൂപയാണ് ധനസഹായമായി സാന്ത്വന പദ്ധതി പ്രകാരം അനുവദിച്ചത്.
പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് അപേക്ഷ നല്‍കുന്നതിനും നോര്‍ക്ക റൂട്ട്സ് ഓഫീസുകളു മായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂ റും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോ ബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്ട്സ് സാന്ത്വന പ ദ്ധതി വഴിയുളള ആനുകൂല്യങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഓഫീസുകള്‍ മുഖേനയോ, ഔദ്യോഗിക വെ ബ്ബ്സൈറ്റായ www.norkaroots.org വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.