പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെ മലാല തന്നെയാണ് ഇക്കാര്യം അറിയിച്ചത്
ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായി വിവാ ഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സ ര്‍ മാലികാണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെ മലാല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ബിര്‍മിങ്ഹാമിലെ വസതിയില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വി വാഹമെന്ന് മലാല ട്വിറ്ററില്‍ കുറിച്ചു. 24കാരിയായ മലാലയും കുടും ബവും ബ്രിട്ടണിലാണ് നിലവില്‍ താമ സിച്ചുവരുന്നത്.
‘ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാ നിച്ചു. കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി’ എന്നാണ് വിവാഹ ഫോട്ടോ പങ്കുവെ ച്ചുകൊണ്ട് മലാല ട്വിറ്ററില്‍ കുറിച്ചത്.












