കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ നിയോജക മണ്ഡലമാണ് നേമം. നേമത്ത് ആര് മത്സരിക്കും എന്ന കാര്യത്തില്‍ വലിയ ഊഹാപോഹങ്ങള്‍ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. എല്‍ഡിഎഫ് ശിവന്‍ കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചരണവും തുടങ്ങി.
കോണ്‍ഗ്രസില്‍ നിന്ന് ആര് എന്നതിന് വലിയ ചര്‍ച്ച തന്നെ ഉണ്ടായി. ഉമ്മന്‍ ചാണ്ടിയുടേയും, രമേശ് ചെന്നിത്തലയുടേയും പേരുകള്‍ ഉയര്‍ന്നുവന്നു.പക്ഷെ, ഇരുവരും അത് നിഷേധിക്കുകയും, അവരുടെ പഴയ മണ്ഡലത്തില്‍ തന്നെ മത്സരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് ആരും നേമത്ത് മത്സരിക്കാന്‍ തയ്യാറാകാതിരുന്ന അവസരത്തില്‍ കെ.സി. വേണുഗോപാല്‍ സമ്മതം മൂളി. ഉടനെ ഹൈക്ക മാന്റ് പ്രഖ്യാപിച്ചത് രസകരമായ പ്രസ്ഥാവനയാണ്.നേമത്ത് ജയിക്കുന്നയാള്‍ മുഖ്യമന്ത്രിയാകും.
നേമം നിയോജക മണ്ഡലത്തില്‍ എംഎല്‍എ ആയി 2016 ല്‍ ജയിച്ചത് ഒ. രാജഗോപാല്‍ ആയിരുന്നു. 47.46 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. സിപിഎം 41.39 ശതമാനം വോട്ടുകളാണ് നേമത്ത് നേടിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്ക് ലഭിച്ചതാകട്ടെ 9.7 ശതമാനം വോട്ടു കളാണ്.
2006 ല്‍ കോണ്‍ഗ്രസിന് 60, 884 വോട്ടുകള്‍ നേമത്ത് ലഭിച്ചതാണ്. 2011 ല്‍ അത് 20, 248 വോട്ടുകളിലേയ്ക്കും, 2016 ല്‍ വെറും 13, 860 വോട്ടുകളിലേ യ്ക്കും ചുരുങ്ങി.
ബി.ജെ.പി യുടെ നേമത്തെ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. 2006 ല്‍ 6705 വോട്ടുകള്‍ മാത്രമുണ്ടായ ബി ജെ പി 2011 ല്‍ 43,661 വോട്ടും, 2016 ല്‍ 67,813 വോട്ടുകളുമായി ഉയര്‍ത്തി. ഒ രാജഗോപാലായിരുന്നു ബി ജെ പിയുടെ നേമത്തെ സ്ഥാനാര്‍ത്ഥി. 2016 ല്‍ ഒ രാജഗോപാല്‍ ജയിക്കുകയും, ബി ജെ പി യുടെ ആദ്യ എം.എല്‍.എയുമായി. അദ്ദേഹത്തോട് ജനങ്ങള്‍ക്കുണ്ടായ ബഹുമാനവും, അടുപ്പവും, കോണ്‍ഗ്രസിന്റെ പിന്തുണയും വിജയത്തിന് കാരണമായി.
സി പി എമ്മിന് കഴിഞ്ഞ മൂന്ന് വര്‍ഷം ലഭിച്ച വോട്ടുകള്‍ കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 2006 ല്‍ 50,135 വോട്ടുകളും , 2011 ല്‍ 50,076 വോട്ടും നേടി. 2016 ല്‍ സി പി എം വോട്ടുകള്‍ 59, 142 ആയി ഉയരുകയാണുണ്ടായത്.
2006 ലെ 60,884 വോട്ടുകളില്‍ നിന്ന് 2016 ല്‍ 13,860 വോട്ടുകള്‍ മാത്രം നേടിയ കോണ്‍ഗ്രസിന്റെ മണ്ഡലത്തിലെ തകര്‍ച്ചയാണ് ഇപ്പോള്‍ അവരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന് പക്ഷെ ഈ കാലയളവില്‍ വളര്‍ച്ചയാണ് നേമത്ത് ഉണ്ടായത്.
– സുധീര്‍ നാഥ്

















