ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വീട് തകര്‍ ന്നു ആറ് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യയിലും തുടര്‍ ചലനങ്ങളുണ്ടായി
ന്യൂഡല്‍ഹി : ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വീട് തക ര്‍ന്നു ആറ് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഭൂകമ്പ മുണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നേപ്പാളിലെ ദോതി ജി ല്ലയിലാണ് വീട് തകര്‍ന്ന് വീണ് 6 പേര്‍ മരിച്ചത്. റി ക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യയിലും തുടര്‍ ചലനങ്ങളുണ്ടായി.
ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ജില്ലയില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി ദോതിയി ലെ ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ കല്‍പന ശ്രേഷ്ഠ അറിയിച്ചു. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേ റെ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അധികൃതരുടെ സംശയം. 10 കിമീ ആഴത്തിലാണ് ഭൂചലനം ഉ ണ്ടായത്. ഇതാണ് ഡല്‍ഹിയിലും ഭൂചലന ത്തിന്റെ പ്രകമ്പനം വരാന്‍ ഇടയാക്കിയത്. നോയിഡയി ലും ഗാസിയാബാദിലും ഗുരുഗ്രാമിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നേപ്പാള്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. മേഖലയില്‍ 24 മണിക്കൂറിനിടെ രണ്ടു ഭൂകമ്പവും ഒരു തുടര്‍ ചലനവും ഉണ്ടായതായി സീസ്മോളജി വകുപ്പ് അറിയിച്ചിരുന്നു.











