ഇന്ത്യയില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ പ്രയോജനകരം, ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മറ്റ് കാര്‍ഡുകള്‍ വേണ്ട. യുപിഐ ആപ് മാത്രം മതിയാകും
ദുബായ് ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് യുപിഐ പെയ്‌മെന്റ് സൗകര്യം.
ഇതുപയോഗിച്ച് ഇന്ത്യയില്‍ നിന്നും യുഎഇ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഓണ്‍ ലൈന്‍ പെയ്‌മെന്റുകള്‍ക്ക് വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഇല്ലെങ്കിലും കുഴപ്പമില്ല, യുഎഇയില്‍ ഇന്ത്യയുടെ യുപിഐ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാം.
ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് യുഎഇയിലെ ഷോപ്പിംഗ് മാളുകളില്‍ ഈ സംവിധാനം അംഗീകരിക്കും. ഇതിനായ് നിയോ പെ ടെര്‍മിനല്‍ സൗകര്യം ഉള്ള ഇടങ്ങളിലെ ഇതിന്റെ പ്രയോജനം ലഭിക്കു.
ദേശീയ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ രാജ്യാന്തര വിഭാഗമായ എന്‍ഐപിഎല്‍ ആണ് യുഎഇയുമായി പെയ്‌മെന്റ് സംവിധാനത്തിനായി കരാര്‍ ഒപ്പിട്ടത്.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഷ്‌റിഖ് ബാങ്കിന്റെ നിയോ പേ യാണ് യുപിഐ പെയ്‌മെന്റിന് സൗകര്യം ഒരുക്കുന്നത്.
യുപിഐ പെയ്‌മെന്റ് സംവിധാനത്തിന് നേപ്പാള്‍, ഭൂട്ടാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ അനുമതി നല്‍കിയിരുന്നു. സിംഗപ്പൂരാണ് ആദ്യമായി ഇന്ത്യന്‍ പെയ്‌മെന്റിന് സൗകര്യമൊരുക്കിയത്. പിന്നീട് ഭൂട്ടാനും ഏറ്റവും ഒടുവില്‍ നേപ്പാളും അംഗീകാരം നല്‍കിയിരുന്നു. ഇപ്പോള്‍ യുഎഇയും എത്തിയതോടെ ഈ ശ്രേണിയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ വരുമെന്നാണ് സൂചന.