ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരന്‍ കെപി സിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി
തിരുവനന്തപുരം :മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സു ധീരന്‍ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജി വെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സു ധാകരന് കൈമാറി. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരന്‍ കെപി സിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി.
കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയാണ് സുധീരന്റെ രാജിയെന്നാണ് സൂചന.സാധാരണ കോ ണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സുധീ രന്‍ വ്യക്തമാക്കി. കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ-ഐ ഗ്രൂപ്പുകള്‍ നോമിനികളുടെ പേരുകള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പ്രധാന പരാതി. രാഷ്ട്രീയ കാര്യ സമിതി യെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും വി എം സുധീരന്‍ പരാതി ഉയര്‍ത്തുന്നു.
ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍ കുമാര്‍, രതികുമാര്‍, പി എസ് പ്രശാന്ത് തുടങ്ങിയവര്‍ നേരത്തെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു.