സര്‍ക്കാറിനും ഇടതുപക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ ത്താ പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജനശ്രദ്ധ നേടാന്‍, അഭിനയിക്കുന്ന സിനിമകള്‍ വൃത്തിയായി ചെയ്താല്‍ മതിയാകും. ജനകീയ സര്‍ക്കാറിനെ കരിവാരിതേ ച്ചു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നുവെ ന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജി സ്മോനും പ്രസ്താവനയില്‍ പറഞ്ഞു.
തിരുവനന്തപുരം : നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ലെന്ന നടന്‍ ജയസൂര്യയുടെ പ രാമര്‍ശം അപഹാസ്യമാണെന്ന് സി പി ഐ യുവജന വിഭാഗമായ എ ഐ വൈ എഫ്. സുഹൃത്തായ കൃ ഷ്ണപ്രസാദ് പറഞ്ഞത് കേട്ട് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ജയസൂര്യ വസ്തുതകള്‍ പഠിക്കാ തെയുള്ള പ്രസംഗമാണ് നട ത്തിയത്. കേരള സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത് രാജ്യ ത്തിന്റെ റേഷനിംഗ് സംവിധാനത്തിന് വേണ്ടിയാണ്. അതായത് കേന്ദ്രം സംസ്ഥാനങ്ങളിലെ റേഷന്‍ വിത രണത്തിന് നല്‍കേണ്ട അരിവിഹിതത്തിന് വേണ്ടി. ഇതിന്റെ പണം നല്‍കേണ്ടത് കേന്ദ്രമാണ്. 20.40 രൂപ കേന്ദ്രവും 7.80 രൂപ കേരളവും നല്‍കുന്നു. കേരളം നല്‍കുന്നത് പോലെ തുക നല്‍കുന്ന രീതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ലെന്ന് എഐവെഎഫ് പ്രസ്താവനയില്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പണം നല്‍കാത്തത് കൊണ്ടാണ് സര്‍ക്കാര്‍ ബാങ്ക് വായ്പയെടുത്ത് കര്‍ഷകര്‍ ക്ക് പണം നല്‍കുന്നത്. കടമെടുക്കുന്ന തുകക്ക് പലിശ നല്‍കുന്ന തും സംസ്ഥാന സര്‍ക്കാറാണ്. ഓണത്തി ന് മുന്നേ കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കേണണ്ട വിഹിതം നല്‍കി കഴിഞ്ഞു. 7070.71 കോടിയാണ് കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. ഇതില്‍ 6,818 കോടിയും നല്‍കി കഴിഞ്ഞു. എസ് ബി ഐ, കാനറാ ബാങ്ക്, ഫെ ഡറല്‍ ബാങ്ക് എന്നിവ മുഖേനയുള്ള കണ്‍സോര്‍ഷ്യം വഴി തുക നല്‍കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ഒപ്പ് വെച്ചു വെങ്കിലും എസ് ബി ഐ കുറ്റകരമായ അനാസ്ഥ കാട്ടിയത് മൂലമാണ് ബാക്കി തുക നല്‍കുന്നതിന് കാല താമസമുണ്ടായത്.
അടുത്ത വര്‍ഷം മുതല്‍ കേന്ദ്രത്തിന്റെ പണത്തിന് കാത്ത് നില്‍ക്കാതെ കേരളം തന്നെ കര്‍ഷകര്‍ക്ക് നല്‍ കാനുള്ള തുക നല്‍കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് ക ഴിഞ്ഞെന്നും കേന്ദ്രം നല്‍കിയി ല്ലെങ്കി ല്‍ നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകന് പണം നല്‍കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വസ്തു തകള്‍ മനസ്സിലാക്കാതെ സിനിമയിലെ പോലെ കൈയടി കിട്ടാന്‍ എന്തും വിളിച്ച് പറയുന്നത് ശരിയല്ല. നെ ല്ല് സംഭരണത്തിന് കേരളത്തിന്റെ വിഹിതം പൂര്‍ണമായും കര്‍ഷകര്‍ക്ക് നല്‍കി. ഇനി നല്‍കാനുള്ളത് കേന്ദ്ര വിഹിതമാണ്. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കര്‍ഷക സ്‌നേ ഹമെന്ന പേരില്‍ ജയസൂര്യ ഒഴുക്കുന്നതെന്നും എ ഐ വൈ എഫ് പറഞ്ഞു.
ഇതൊന്നും ജയസൂര്യ എന്ന സെലിബ്രിറ്റിയെ സംബന്ധിച്ച് അറിയേണ്ട കാര്യമായിരിക്കില്ല. പക്ഷെ കേരള ജനതക്ക് ഇതെല്ലാം അറിയാം. ജയസൂര്യ പ്രസംഗത്തില്‍ പേരെടു ത്തു പരാമര്‍ശിച്ച കൃഷ്ണ പ്രസാദിന് അടക്കം പണം ലഭിച്ചിട്ടുണ്ട്. ഇതാണ് വസ്തുത എന്നിരിക്കെ, സംസ്ഥാന സര്‍ക്കാറിനും ഇടതുപക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താ പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജന ശ്രദ്ധ നേടാന്‍, അഭിനയിക്കുന്ന സിനിമകള്‍ വൃത്തിയായി ചെയ്താല്‍ മതിയാകും. ജനകീയ സര്‍ക്കാറിനെ കരിവാരി തേച്ചു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നുവെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.