സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ പൊലീസ് പിടിയിലായി. ഒരു പൊലീ സുകാരന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കി
പാലക്കാട്: നെല്ലിയാമ്പതി വന മേഖലയിലെ തളിപ്പാടത്ത് മാനിനെ കൊന്ന് മാംസമാക്കിയ ആറ് പേ ര്‍ക്കെതിരെ പൊലീസ് കേസ്.സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ പൊലീ സ് പിടിയിലായി. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേ ഷണം ശക്തമാക്കി.
മലപ്പുറം നിലമ്പൂര്‍ ചോക്കാട് സ്വദേശിയായ റസ്സല്‍, കരുവാരകുണ്ട് സ്വദേശിയായ ജംഷീര്‍ എന്നിവ രാണ് പിടിയിലായത്. സംഭവത്തില്‍ മലപ്പുറം പൂക്കോട്ടുപാടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോ ലീസ് ഓഫീസര്‍ ഷാഫി, കരുവാരകുണ്ട് സ്വദേശികളായ ഉമ്മര്‍, മന്നാന്‍, സഹദ് എന്നിവരാണ് ഒളി വില്‍ കഴിയുന്നത്.
ഈ ആറംഗ സംഘം പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി വ്യാപകമായി മൃഗവേട്ട നടത്തി വരികയാണെന്ന് വനംവകുപ്പ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അ ന്വേഷണത്തിലാണ് പ്രതികളെ മലപ്പുറത്ത് നിന്നും പിടികൂടിയത്. വയനാട് പുല്‍പ്പള്ളിയില്‍ വേട്ട നടത്തിയ മാംസം പ്രതികളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.