തനിക്കും കമ്പനിക്കുമെതിരെ പി.ടി. തോമസ് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കി യില്ലെന്നും അതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കിറ്റെക്സ് ഉടമ ഉടമ സാബു ജേക്കബ്
കൊച്ചി: പി.ടി. തോമസ് എം.എല്‍.എക്കെതിരെ മാനനഷ്ടക്കേസ് നല്‍കി കിറ്റെക്സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ്. അഡ്വ. ബ്ലെയ്സ് ജോസ് മുഖേന യാണ് സാബു വക്കീല്‍ നോട്ടീസ് അയച്ചത്.
തനിക്കും കമ്പനിക്കുമെതിരെ പി.ടി. തോമസ് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കി യില്ലെന്നും അതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കിറ്റെക്സ് പറഞ്ഞു.
കിറ്റെക്സ് ഗാര്‍മെന്റസ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നാണ് നഷ്ടപരി ഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
52 വര്‍ഷം കൊണ്ട് അന്ന-കിറ്റെക്സ് ഗ്രൂപ്പ് ഉണ്ടാക്കിയ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നാണ് കിറ്റക്സ് അയച്ച നോട്ടീസില്‍ പറയുന്നത്. നേരത്തെ കിറ്റക്സ് ഗ്രൂപ്പിനെതിരെ പി.ടി. തോമസ് വാര്‍ത്താ സമ്മേ ളനം നടത്തിയിരുന്നു.