പ്രതിപക്ഷനേതാവ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷം പ്രതികാര പക്ഷമാക രുതെന്നും ആവശ്യപ്പെട്ടു
തിരുവനന്തപുരം: നുണ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിപക്ഷനേതാവ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെ ന്നും ആവശ്യപ്പെട്ടു.
എപിഎല്‍ ബി പി എല്‍ വ്യത്യാസം ഇല്ലാതെ സര്‍ക്കാര്‍ കേരളത്തില്‍ കിറ്റ് നല്‍കി. അങ്കന്‍വാടി യിലെ കുട്ടികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി. എന്നാല്‍ ഇതെല്ലാം സര്‍ക്കാരിന്റെ മേന്‍മയായി കാണേണ്ട. പകരം സര്‍ക്കാറിന്റെ ഉത്തരവാദിത്തം ആണ് ചെയ്തത്. ഇതൊന്നും സൗജന്യമായി കാണേണ്ട. ജനങ്ങള്‍ക്ക് ലഭിക്കേണ്ടതാണ് സര്‍ക്കാര്‍ നല്‍കുന്നത്.കുട്ടികള്‍ക്ക് ഭക്ഷണമായി നല്‍കാ ന്‍ കഴിയാത്തത് കൊണ്ടാണ് കിറ്റ് നല്‍കുന്നത്. വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. പാവപ്പെട്ടവരോട് കനിവാണ് ആദ്യം വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍ മാസത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷനൊപ്പം മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ ആയി നല്‍കുന്നു എന്ന ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. മാര്‍ച്ചിലെ പെന്‍ഷനാണ് നല്‍കുന്നത്. പ്രതിപക്ഷ നേതാവിന് മാസങ്ങള്‍ മാറി പോകുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.











