പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെ സ ര്‍ക്കാര്‍ നീറ്റ്പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ നാഷനല്‍ ബോര്‍ ഡ് ഓഫ് എക്സാമിനേഷന്‍സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.
ന്യൂഡല്‍ഹി: പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെ സര്‍ ക്കാര്‍ നീറ്റ് പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാ മിനേഷന്‍സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. പരീക്ഷ ആറോ എട്ടോ ആഴ്ച മാറ്റിവയ്ക്കാ നാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്.
ആറാഴ്ചക്ക് ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കും. മാര്‍ച്ച് 12 നാണ് നേരത്തെ പരീക്ഷ നടത്താന്‍ തീരുമാനി ച്ചിരുന്നത്. പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അം ഗീകരിക്കാത്തതിനെ തുടര്‍ന്നാണ് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. എംബിബി എസ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍ ഒട്ടേറെ പേര്‍ക്കു പരീക്ഷ എഴുതാന്‍ കഴിയാതെ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേള്‍ക്കാനി രിക്കെയാണ് പരീക്ഷ മാറ്റിവെച്ചത്.