ദോഹ : നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ. ആറ് ഗൾഫ് രാജ്യങ്ങളിലായി എണ്ണായിരത്തിലധികം പേർ പരീക്ഷ എഴുതും.ഇന്ത്യയ്ക്ക് പുറമെ ഖത്തർ, കുവൈത്ത്, മസ്ക്കത്ത്, ദുബായ്, അബുദാബി, ഷാർജ, റിയാദ്, മനാമ എന്നിവിടങ്ങളിലും നീറ്റ് പരീക്ഷാ സെന്ററുകൾ അനുവദിച്ചിട്ടുണ്ട്. ഖത്തറിൽ ഏറ്റവും വലിയ ഇന്ത്യൻ സ്കൂൾ ആയ എംഇഎസ് ഇന്ത്യൻ സ്കൂളിലാണ് ഇത്തവണയും നീറ്റ് പരീക്ഷ നടക്കുന്നത്. അഞ്ഞൂറിലധികം പേരാണ് ഖത്തറിൽ നിന്ന് പരീക്ഷ എഴുതുന്നത്. 2022 മുതലാണ് ഖത്തറിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. തുടർച്ചയായ നാലാം വർഷമാണ് എംഇഎസ് നീറ്റ് പരീക്ഷാ കേന്ദ്രമാകുന്നത്. ദോഹ പ്രാദേശിക സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പരീക്ഷ. സ്കൂളിലെ ഗേറ്റ് നമ്പർ അഞ്ചിലൂടെയാണ് പ്രവേശനം.











