മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ നീതു രാജിന്റെ ലക്ഷ്യം കാമുകന്‍ ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹം കഴിക്കുന്നതു തടയുകയായി രുന്നെന്ന് പൊലീസ്. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേത് ആണെന്ന് വിശ്വസിപ്പി ക്കാന്‍ ആയിരുന്നു ലക്ഷ്യമെന്ന് കോട്ടയം എസ്പി ഡി ശില്പ
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ നീതു രാജിന്റെ ലക്ഷ്യം കാമുകന്‍ ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹം കഴിക്കുന്നതു തടയുകയായിരുന്നെന്ന് പൊലീസ്. തട്ടി യെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേത് ആണെന്ന് വിശ്വസിപ്പിക്കാന്‍ ആയിരുന്നു ലക്ഷ്യമെന്ന് കോട്ടയം എ സ്പി ഡി ശില്പ പറഞ്ഞു.
വിവാഹം കഴിഞ്ഞ വിവരം മറച്ച് വെച്ച് നീതു ഇബ്രാഹിമുമായി അടുപ്പത്തിലായി.ഗര്‍ഭിണിയായപ്പോള്‍ കു ഞ്ഞ് ഭര്‍ത്താവിന്റേത് ആണെന്ന് ഭര്‍ത്താവിനേയും, ഇബ്രാഹിമി ന്റേത് ആണെന്ന് അയാളേയും വിശ്വസി പ്പിച്ചു. എന്നാല്‍ ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് നീതു അയാളെ കു ടുക്കാന്‍ ശ്രമിച്ചത്.
തട്ടിയെടുത്ത കുട്ടിയുടെ ചിത്രം നീതു ഇബ്രാഹിമിന് അയച്ചുകൊടുത്തിരുന്നു.വിഡിയോ കോളിലൂടെ ഇ ബ്രാഹിമിന്റെ ബന്ധുക്കളെയും കുട്ടിയെ കാണിച്ചുകൊടുത്തു. ഇബ്രാഹിം പണം തട്ടിയെടുത്തെന്ന നീതു വിന്റെ മൊഴി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പണം വാങ്ങുന്നതിന് ബ്ലാക്ക് മെയിലിങ് അല്ല കു ട്ടിയെ തട്ടിയെടുത്തതിന്റെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് വ്യാഴാഴ്ച പിടികൂടിയ കളമശ്ശേരി സ്വദേശി ഇബ്രാഹിം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇരു വരെയും ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. ജില്ലാ പൊ ലീസ് മേധാവി ഡി ശില്പയുടെ സാന്നിധ്യ ത്തിലാകും ചോദ്യം ചെയ്യല്‍.ഇബ്രാഹിം തന്റെ പക്കല്‍ നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കിയിട്ടു ണ്ടെന്ന് നീതു പൊലീസി ന് മൊഴി നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കട ത്തിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. ഹോട്ടലില്‍ നിന്നാണ് നീതുവിനൊപ്പം കുഞ്ഞിനെ പൊലീസ് ക ണ്ടെത്തിയത്. കൊച്ചിയിലേക്ക് പോകാനായി ഇവര്‍ ടാക്സി വിളിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് കാണാ തായ കുഞ്ഞാണോ ഇവരുടെ കയ്യില്‍ എന്ന സംശയത്തെ തുടര്‍ന്ന് ടാക്സിഡ്രൈവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്സിന്റെ വേ ഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്.
ഗര്‍ഭം അലസിപ്പിച്ച കാര്യം കാമുകനില്‍ നിന്ന് മറച്ച്
ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. നീതു വിവാഹമോചിതയാണെന്നാണ് ഇബ്രാ ഹിമിനെ വിശ്വസിപ്പിച്ചിരുന്നത്. ഗര്‍ഭിണിയായിരുന്ന വിവരം ഭര്‍ത്താവിനേയും ഇബ്രാഹിമിനേ യും അറിയിച്ചിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പിച്ച കാര്യം കാമുകനില്‍ നിന്ന് മറച്ച് വെച്ചിരു ന്നു. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ചെങ്ങന്നൂര്‍ സ്വദേശിയാ യ നീതു വിവാഹശേഷമാണ് എറണാകുളത്തേക്ക് താമസം മാറിയത്. രണ്ടാഴ്ച മുമ്പാണ് ഭര്‍ത്താ വ് നാട്ടിലെത്തി മടങ്ങിയത്.
ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. പിന്നീട് സ്വന്തമായി സ്ഥാപനം തുട ങ്ങി. ഇബ്രാഹിം സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് നീതു പറഞ്ഞത്. പണവും സ്വര്‍ ണവും തിരികെ വാങ്ങാനാണ് ഇബ്രാഹിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും നീതു പറയുന്നു.