സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡങ്ങളാണ് എസ്ഡിജി റിപ്പോര്‍ട്ടില്‍ പരിഗണി ക്കുന്നത്. ദാരിദ്ര്യനിര്‍മാര്‍ജനം, അസമത്വം ഇല്ലാതാക്കല്‍ എന്നിവ ലക്ഷ്യമാക്കി യാണ് നിതി ആയോ ഗ് എസ്ഡിജി സൂചികകള്‍ 2018 മുതല്‍ അവതരിപ്പിച്ചത്.
ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. ബിഹാര്‍ ആണ് ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത്. വ്യാഴാഴ്ചയാണ് നിതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡ ങ്ങളാണ് എസ്ഡിജി റിപ്പോര്‍ട്ടില്‍ പരിഗണിക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളില്‍ 79 പോയിന്റുമായി ചണ്ഡീഗഡാണ് മുമ്പല്‍. 75 പോയിന്റാണ് കേര ളത്തിനുള്ളത്. രണ്ടാം സ്ഥാനത്തു വന്ന ഹിമാച ല്‍പ്രദേശിനും തമിഴ്നാടിനും 74 പോയിന്റുണ്ട്. ബിഹാര്‍, ജാര്‍ഖണ്ഡ്, അസം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങള്‍. വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.
ദാരിദ്ര്യനിര്‍മാര്‍ജനം, അസമത്വം ഇല്ലാതാക്കല്‍ എന്നിവ ലക്ഷ്യമാക്കിയാണ് നിതി ആയോഗ് എസ്ഡിജി സൂചികകള്‍ 2018 മുതല്‍ അവതരിപ്പിച്ചത്. 17 ലക്ഷ്യങ്ങളും 115 സൂചികകളുമാണ് ഇതിന്റെ ഭാഗമായി ഈ വര്‍ഷം പരിശോധിച്ചത്. സൂചികയുടെ മൂന്നാം പതിപ്പാണ് നിതി ആയോഗ് പുറത്തി റക്കിയത്.