മസ്ക്കറ്റ് : രാജ്യത്ത് നിശ്ചിത തൊഴിൽമേഖലകളിലെ പ്രവാസികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് തടഞ്ഞ് തൊഴിൽ മന്ത്രാലയം.13 തൊഴിൽമേഖലകളിലായി ആറ് മാസത്തേക്കാണ് നിരോധനം. ഒമാനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
നിർമാണ തൊഴിലാളികൾ, ക്ലീനർമാർ, ലോഡിങ് തൊഴിലാളി, ഇലക്ട്രീഷ്യൻ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്സർ, വെയിറ്റർമാർ, പെയിന്റർ, പാചകക്കാർ, ബാർബർമാർ, തുന്നൽ വിദഗ്ധർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരുക.
രാജ്യത്ത് നിരവധി തൊഴിൽമേഖലകളിൽ നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് കർശന നയങ്ങളാണ് രാജ്യം നടപ്പാക്കി വരുന്നത്.ഇത് ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കാറുമുണ്ട്.