രാജകീയ സ്വീകരണമാണ് തെലങ്കാന സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും അടുത്ത രണ്ടാ ഴ്ചയ്ക്കുള്ളില്‍ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാ ക്കുമെന്നും കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ്
കൊച്ചി: നിലവിലുള്ള വ്യവസായം ഇവിടെ തുടരണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കിറ്റെക്‌സ് എം ഡി സാബു ജേക്കബ്.കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്നും സാ ബു ജേക്കബ് വ്യക്തമാക്കി. നിക്ഷേപവുമായി ബന്ധപ്പെട്ട് തെലങ്കാനയുമായി ഈ മാസം തന്നെ കരാ ര്‍ ഒപ്പിടുമെന്നും സാബു ജേക്കബ് പറഞ്ഞു. തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം കൊച്ചിയില്‍ തിരികെ എത്തിയപ്പോള്‍ മാധ്യമപ്ര വര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജകീയ സ്വീകരണമാണ് തെലങ്കാന സര്‍ ക്കാരില്‍ നിന്നുണ്ടായതെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തി യാക്കുമെന്നും സാബു എം ജേക്കബ് അറിയിച്ചു.
എറണാകുളത്തെ എംഎല്‍എമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. കുന്നത്തുനാട് എംഎല്‍എ അടക്കമുള്ളവര്‍ക്ക് നന്ദിയെന്ന് പറഞ്ഞ് പ രിഹസിച്ച സാബു ജേക്കബ് വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാ ണ് തുറന്ന് തന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയാനില്ലെ ന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എംഎല്‍ എയോടാണ്. കൂടാതെ എറ ണാകുളം ജില്ലയില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എംഎല്‍എമാരും ഒരു എം പിയു മുണ്ട്. പെരുമ്പാവൂര്‍ എംഎല്‍എ, മൂവാറ്റുപുഴ എംഎല്‍എ, തൃക്കാക്കര എംഎല്‍എ, എറണാകുളം എംഎല്‍ എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറ ന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എംഎല്‍എനാരോടും എം പിയോടും നന്ദിയാണ് പറ യാനുള്ളതെന്ന് സാബു ജേക്കബ് പരിഹസിച്ചു.
ഒരു ദിവസത്തെ ചര്‍ച്ചക്ക് ശേഷം മടങ്ങിയെത്താമെന്നാണ് കരുതിയിത്. എന്നാല്‍ ചര്‍ച്ചക്ക് ശേഷം അവിടുത്തെ വ്യവസായ പാര്‍ക്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒട്ടനവധി സാധ്യതകള്‍ ഒരു വ്യവസായി ക്ക് ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഹെലികോപ്ടറില്‍ ഇന്‍ഫ്രാ സ്ട്രക്ടചര്‍ മനസിലാക്കാനും സാധിച്ചു. തെലങ്കാന നല്‍കിയ വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഇവിടെയുള്ള ഒരു വ്യവസാ യി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരം. താന്‍ ബിസിനസുകാരനാണ് രാഷ്ട്രീയമായ ചോദ്യ ങ്ങള്‍ക്ക് രാഷ്ട്രീയ വേദിയില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരുമായി ഇപ്പോഴും ചര്‍ച്ച നടത്താന്‍ ഒരു വിരോധവുമില്ല. ഒരു യു.ഡി ക്ലര്‍ക്കുമായി പോലും ചര്‍ച്ച നടത്താന്‍ എനിക്ക് മടിയില്ല. പക്ഷേ അങ്ങനെ ഒരു സാഹചര്യമേ ഉണ്ടായില്ല എന്ന താണ് സത്യം. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു രൂപ പോലും നിക്ഷേപം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കേരളത്തില്‍ വ്യവസായങ്ങള്‍ തുടരണോ എന്ന കാര്യത്തില്‍ പുനരാ ലോചന നടത്തും. എല്ലാം സഹിച്ച് ഇവിടെ പിടിച്ചു നിന്നത് ഇവിടെയുള്ള എന്റെ തൊഴിലാളികളെ ഓര്‍ത്താണ്. ഒരു സര്‍ക്കാര്‍ സംവിധാനം രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി വളഞ്ഞിട്ട് ആക്രമിക്കു മ്പോള്‍ നമ്മുക്ക് എന്തു ചെയ്യാനാവും- സാബു ജേക്കബ്












