അയ്യപ്പ ഭക്തന്‍മാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കെഎ സ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്‍മാരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാന്‍ ഇരുപത് വാ ഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം
കൊച്ചി: അയ്യപ്പ ഭക്തന്‍മാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്‍മാരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാന്‍ ഇരുപത് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കണ മെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം.
അമിതചാര്‍ജ് ഈടാക്കി പമ്പ-നിലയ്ക്കല്‍ റൂട്ട് കുത്തകവല്‍ക്കരിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പലകോണു കളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സഹചര്യത്തില്‍ വി എച്ച് പി യുടെ നീക്കം വളരെയധികം ശ്രദ്ധയാകര്‍ ഷിക്കുന്നുണ്ട്. തീര്‍ത്തും സൗജന്യമായി നടപ്പാക്കുന്ന ഈ സേവന പ്രവര്‍ത്തനത്തിനു വേണ്ട അനുവാദം നല്‍കണമെന്ന് ആവശ്യ പ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജിതമ്പിയുടെ നേതൃത്വ ത്തില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യാ എസ്.അയ്യര്‍ക്ക് നിവേദനം നല്‍കി.
സര്‍ക്കാര്‍ വകുപ്പുകള്‍ അനുവാദം തന്നാല്‍ ഉടന്‍ തന്നെ ഇരുപത് ടെമ്പോ ട്രാവലറുകള്‍ സൗജന്യ യാത്രാ പദ്ധതിക്കു വേണ്ടി തയ്യാറാക്കി നിരത്തിലിറക്കുമെന്നും വിശ്വ ഹി ന്ദു പരിഷത്ത് അറിയിച്ചു. ദേവസ്വം ബോര്‍ഡിനും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ക്കും സമാന ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കു ന്നുണ്ടെന്നും ഭാരവാഹികള്‍ അറി യിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ അനില്‍ വിളയില്‍, സംസ്ഥാന ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളായ കെ.എന്‍ സതീഷ്, ഗിരീഷ് രാ ജന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.