ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ഏഴ് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്ത് സര്‍വകലാ ശാലയ്ക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലെ ഇലവേറ്റര്‍ തകര്‍ന്നുവീണായിരുന്നു അപകടം
അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ഏഴ് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്ത് സര്‍വകലാശാലയ്ക്ക് സമീപം നി ര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലെ ഇലവേറ്റര്‍ തകര്‍ന്നുവീണായിരുന്നു അപകടം.
അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഫയര്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ഡിപ്പാര്‍ ട്ട്മെന്റ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഏ റെ വൈകിയാണ് വിവരം ലഭിച്ചതെ ന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ പത്ത് മണിക്ക് അപകടം നടന്നെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫയര്‍ഫോഴ്സും പൊലീ സും സ്ഥലത്തെത്തിയത്.
തകര്‍ന്നത് നിര്‍മ്മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടമായതിനാല്‍ നിര്‍മ്മാണ പ്ലാനുകളും മറ്റ് അനുമതി കളും സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പ റേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ മാന്‍ ഹിതേഷ് ബരോട്ട് മാധ്യമങ്ങളോട് പറഞ്ഞു.