ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം
കൊച്ചി : സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് (54) അന്തരിച്ചു. ആന്തരിക അവ യവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തി രുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ യിലായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റി ലേറ്ററില്‍ കഴിയുക ആയിരുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അറിയിച്ചു. രണ്ടാഴ്ച മു ന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് നൗഷാദ്. ബിഗ് ഷെഫ് എന്ന പേരിലാണ് നൗഷാദ് അറിയപ്പെട്ടിരുന്നത്. ടെലിവിഷന്‍ ചാനലുകളി ലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അ ദ്ദേഹം, മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ദിലീപിന്റെ സ്പാനിഷ് മസാല തുടങ്ങി യ സിനിമകളുടെ നിര്‍മ്മാതാവാണ്.പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയി ല്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.