എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60 കാരന്‍ അറസ്റ്റില്‍. കടയ്ക്കലില്‍ കോട്ടുക്കല്‍ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. സം ഭവം നടക്കുമ്പോള്‍ കുട്ടികയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല
കൊല്ലം: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60 കാരന്‍ അറസ്റ്റില്‍. കടയ്ക്കലില്‍ കോട്ടുക്കല്‍ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. സം ഭവം നടക്കുമ്പോള്‍ കുട്ടികയുടെ അമ്മ വീട്ടിലുണ്ടായി രുന്നില്ല.
ഈ സമയത്ത് അവിടെ എത്തിയ മണിരാജന്‍ മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടി യെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.സമീപത്ത് നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തില്‍ കൊ ണ്ടുപോയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് 13 വയസുള്ള സഹോദരന്‍ സംഭവം ന ടന്ന സ്ഥലത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ ബഹളമുണ്ടാക്കി ആളെക്കൂട്ടിയെങ്കിലും അപ്പോഴേ ക്കും പ്രതി അവിടെ നിന്നു ഓടി രക്ഷപ്പെട്ടു.പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇതോടെ പ്രതി മണിരാജനെ ഇയാളുടെ വീടിന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്തു.
മണിരാജനെതിരേ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കടയക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി ഇപ്പോ ള്‍.