നിര്‍ഭയവും ജനാധിപത്യവുമായ പൊതുഇടങ്ങള്‍ ഉണ്ടായാലേ ലക്ഷദ്വീപ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിന് ആത്മാര്‍ഥതയുണ്ടെന്ന് പറയാനാകൂ എന്ന് കെ.കെ രമ നിയമസഭയില്‍
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് കെ.കെ രമ എംഎല്‍എ. സംസ്ഥാനത്ത് നിര്‍ഭയവും ജനാധി പത്യവുമായ പൊതുഇടങ്ങള്‍ ഉണ്ടാകണമെന്നും എങ്കിലേ ലക്ഷദ്വീപ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിന് ആത്മാര്‍ഥതയുണ്ടെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും കെ.കെ രമ പറഞ്ഞു.
ലോക്കപ്പ് കൊലകള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, യുഎപിഎ തുടങ്ങിയ അപമാനകരമായ സംഭവ ങ്ങളുടെ ഘോഷയാത്രയാണ് ആഭ്യന്തരവകുപ്പില്‍ ഉണ്ടായത്. കിറ്റ് വിതരണത്തെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചു. വികസനത്തിന്റെ മാന്ത്രിക കുടം പോലെയാണ് കിഫ്ബിയെ അവതരിപ്പിച്ചത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ റെയില്‍ പദ്ധതി കേരളത്തിന് പ്രായോഗികമല്ല. ആര്‍ക്കുവേണ്ടിയാണ് പാവങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഒരുങ്ങുന്നത്. നയപ്ര ഖ്യാപനം ഒട്ടും പുതിയതല്ല. പ്രമേയത്തെ എതിര്‍ക്കുന്നു എന്നും രമ നിയമസഭയില്‍ പറഞ്ഞു.












