നീലിശ്വരം കമ്പനിപ്പടി പുതുശ്ശേരി വീട്ടില്‍ ഡേവിസ് മകന്‍ വിജിത്ത് (26) ആണ് മരിച്ചത്. ചൊ വ്വാഴ്ച രാത്രി 11.15 ഓടെ നീലീശ്വരത്തായിരുന്നു അപകടം
മലയാറ്റൂര്‍ : നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. നീലിശ്വരം കമ്പനിപ്പടി പുതു ശ്ശേരി വീട്ടില്‍ ഡേവിസ് മകന്‍ വിജിത്ത് (26) ആണ് മരിച്ചത്. ചൊ വ്വാഴ്ച രാത്രി 11.15 ഓടെ നീലീശ്വരത്തായി രുന്നു അപകടം.
പെരുമ്പാവൂര്‍ കുറച്ചിലക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് വരുന്ന വഴി റോഡി ന്റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കുഴല്‍കിണര്‍ അടിക്കുന്ന ലോറിയില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ത ലക്ക് ഗുരുതര പരിക്കേറ്റ വിജിത്തിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊറ്റമീ കള മ്പാട്ടുപുരം തിരുഹൃദയ പള്ളി സെമിത്തേരിയില്‍ നടക്കും. അമ്മ: ആനീസ്. സഹോദരന്‍: വീനീത് (ഗള്‍ ഫ്).











