അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയും നേതൃമാറ്റവും ചര്‍ച്ച ചെയ്യാ ന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തുടങ്ങി. സെപ്തംബറില്‍ നടത്താനിരുന്ന അധ്യക്ഷ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ യോഗത്തില്‍ ധാരണയാകുമെന്നാണ് വിവരം.
ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയും നേതൃമാറ്റവും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തുടങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രി യുമായ മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി തുടങ്ങി അഞ്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നി ല്ലെന്നാണ് റിപ്പോര്‍ട്ട്.അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വി നേരിട്ട പശ്ചാത്തലത്തിലാണ് അടിയന്തര യോഗം.
57 പേര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്ക് പുറമേ മറ്റെ ല്ലാവരും യോഗത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. നേതൃമാറ്റം എന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹച ര്യത്തില്‍ കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പോക്കില്‍ നിര്‍ണായകമായിരിക്കും ഇന്നത്തെ യോഗം എന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പരാ ജയത്തിന്റെ കാരണങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അവരുടെ റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ച ചെയ്യും.
ഇതിനുശേഷം പരാജയത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചനടക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തി നെതിരേ വലിയ ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്ഥിരം അധ്യക്ഷനില്ലാതെ ഇനിയും മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന കടുത്ത വിമര്‍ശനവും പാര്‍ട്ടിക്കു ള്ളില്‍ നിന്ന് ശക്തമായി ഉയരുന്നുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ഒരാള്‍ അധ്യക്ഷനാകേണ്ട കാര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. ദേശീയ നേതൃത്വത്തിനെതി രേയുള്ള വിമര്‍ശനങ്ങ ള്‍ സംബന്ധിച്ചും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാ യേക്കും.
സോണിയ ഗാന്ധിക്ക് പിന്തുണയുമായി
നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ആ സ്ഥാനത്തെത്തി. എഐസിസി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളി ലെ തെരഞ്ഞെടുപ്പ് തോല്‍വിയും നേതൃമാറ്റവും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സ മിതി യോഗം ചേരുകയാണ്. സെപ്തംബറില്‍ നടത്താനിരുന്ന അധ്യക്ഷ തെരഞ്ഞെടുപ്പ് നേര ത്തെയാക്കാന്‍ യോഗത്തില്‍ ധാരണയാ കുമെന്നാണ് വിവരം.
അതേസമയം മുകുള്‍ വാസ്‌നിക്കിനെ അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കള്‍ ആവശ്യ പ്പെ ട്ടെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് മുകുള്‍ വാസ്നിക്. കേന്ദ്രമ ന്ത്രിയായി പ്രവര്‍ത്തി ച്ചിട്ടുണ്ട്. ഇരുപത്തഞ്ചാം വയസിലാണ് വാസ്‌നിക് ആദ്യമായി എംപി യായത്. 2009-14 വരെ മഹാരാഷ്ട്രയി ലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്‍. എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ദേ ശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.











