മൊട്ട വര്‍ഗീസ് എന്ന വര്‍ഗീസാണ് മരിച്ചത്. മോഷണക്കേസുകളിലും അബ്കാരി കേസു കളിലും പ്രതിയായ ഇയാളെ പന്തളം കുന്നുകുഴിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത്
പത്തനംതിട്ട: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ യുവാ വിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ട വര്‍ഗീസ് എ ന്ന വര്‍ഗീസാണ് മരിച്ചത്. മോഷ ണക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ ഇയാളെ പന്തളം കുന്നുകുഴിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. മൃതദേഹത്തിന് സമീപത്തായി മദ്യക്കുപ്പികളും കണ്ടെത്തി. കഴി ഞ്ഞ ദിവസം വര്‍ഗീസും നാട്ടുകാരും ചിലരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പോ ലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
ശനിയാഴ്ച രാവിലെയാണ് വെള്ളക്കെട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊ ലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് മൊട്ട വര്‍ഗീസാണെന്ന് തിരിച്ചറിഞ്ഞത്.
യുവാവിന്റെ ദുരൂഹ മരണം സംബന്ധിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. മൃത ദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.











