ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി
ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപറയുക. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ നേരത്തെ നടന്ന വാദങ്ങള്‍ക്കിടെ സുപ്രീം കോടതി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിക്കു കയായിരുന്നു. സര്‍ക്കാര്‍ ആവശ്യം കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നിയമസഭയില്‍ കാണിച്ച് അതിക്രമം ക്ഷമിക്കാന്‍ പറ്റുന്നതല്ല എന്ന് പറഞ്ഞ സുപ്രീം കോടതി എം എല്‍എമാര്‍ വിചാരണ നേരിടേണ്ടിവരുമെന്ന് അറിയിച്ചു. കേസ് പരിഗണിക്കുന്നതിലെ പൊതുതാ ത്പര്യം എന്താണ് എന്നാണ് സുപ്രീം കോടതി ചോദിച്ചത്. തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധി കാരമെന്ന് പറയാമോയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കേസിന്റെ വാദം വിശദമായി കേട്ട ശേഷം കോടതി വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.
നിയമസഭയ്ക്ക് അകത്തു നടന്നത് സര്‍ക്കാരിനെതിരായ കേവലം ഒരു പ്രതിഷേധമാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. നിയമസഭയുടെ അധികാരം സംരക്ഷിക്കണം, നിയമസഭയിലെ അംഗങ്ങള്‍ക്ക് അവരുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരു ന്നു.











