നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാണ് ജയരാജന് കുറ്റം നിഷേധിച്ചത്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജ യരാജന്. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാണ് ജയരാജന് കുറ്റം നിഷേധിച്ചത്.
കേസില്‍ ഇ പി ജയരാജന് ഇന്ന് കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി വി ശി വന്‍കുട്ടി ഉള്‍പെടെയുള്ള പ്രതികള്‍ ഹാജരായെങ്കിലും അസുഖമാണെന്ന് കാണിച്ച് ജയരാജന് ഹാജ രായിരുന്നില്ല.
യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കയ്യാങ്കളി കേസെന്നായിരുന്നു കോടതി യില്‍ നിന്ന് പുറത്തെത്തിയ ജയരാജന്റെ പ്രതികരണം.പ്രതിപക്ഷം ഒരു കാര്യം ഉന്നയിച്ചാല്‍ അത് പരി ശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം നിയമസഭയെ അവഹേളിക്കുന്ന നടപടിയാണ് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച വനിതാ സഭാ അംഗങ്ങളെയടക്കം അന്നത്തെ ഭരണപക്ഷ ക്കാര് ആക്രമിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് കേസിലേക്ക് നയിച്ചത്. ഇതില്‍ സഭാ നടപടി പ്രകാ രമുള്ള കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കിയതാണ്. വീണ്ടും കേസിലേക്ക് പോയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാ യിരുന്നുവെന്നും ഇ പി ആരോപിച്ചു.
ഇതിനിടെ പ്രതികളുടെ വിടുതല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. ഇത് കൂടി പരിഗ ണിച്ചാവും വിചാരണയടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കുക. പ്രധാന തെളിവായ വീഡിയോ ദൃശ്യ ങ്ങളുടെ ആധികാരികതയടക്കം ചോദ്യം ചെയ്താണ് പ്രതികള്‍ കോടതിയെ സമീപിച്ചിട്ടുള്ളത്.












