അവകാശങ്ങള്‍ക്ക് വേ ണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് വി ശിവന്‍കുട്ടി. വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി പറഞ്ഞു. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും മന്ത്രി വ്യ ക്തമാക്കി. സുപ്രീംകോടതി കേ സി ന്റെ മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. കോടതി വിധിയുടെ പശ്ചാ ത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്ത മാക്കി.
മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു എംഎല്‍എമാര്‍ക്കെതിരെയാണ് നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധിയുണ്ടായത്. നിയമസഭ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരി രക്ഷയല്ലെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. പ്രതികള്‍ ഭരണഘ ടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചെന്നും ഇന്ന് രാവിലെ കേസ് പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കയ്യാങ്കളിക്കേസ് തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. 2015 മാര്‍ച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയി ല്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരാ യ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്.











