ഷാഫി പറമ്പിലും മാത്യു കുഴല്‍ നാടനും എത്തിയത് കറുത്ത വസ്ത്രം ധരിച്ചാണ്. ചോ ദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേ ധം ഉയര്‍ത്തി. നികുതി ഭാരം, മുഖ്യമന്ത്രിയുടെ സുരക്ഷ എന്നിവ ഉയര്‍ത്തിയാണ്
തിരുവനന്തപുരം: നിയമസഭ ഇന്ന് വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമാ യാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ഷാഫി പറമ്പിലും മാത്യു കുഴല്‍ നാടനും എത്തിയത് കറു ത്ത വസ്ത്രം ധരിച്ചാണ്. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതി ഷേധം ഉയര്‍ത്തി. നികു തി ഭാരം, മുഖ്യമന്ത്രിയുടെ സുരക്ഷ എന്നിവ ഉയര്‍ത്തിയാണ് പ്രതിഷേധം.
മോദി ഭരണത്തിന്റെ മലയാള പരിഭാഷയായിരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ഷാഫി പറമ്പില്‍ നി യമസഭയില്‍ പറഞ്ഞു. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും മാത്ര മാണ് വ്യത്യാസമെന്ന് ഷാഫി പരിഹ സിച്ചു. വയലാര്‍ സമരവീര്യം പറയുന്നവര്‍ കറുത്ത തുണിക്കഷ്ണത്തെ പേടിക്കുന്നെന്നും അത്മഹത്യാസ് ക്വാഡുകളും ആകാശ് തില്ല ങ്കേരിമാരും യുഡിഎഫിന് ഇല്ലെന്നും നികുതി വര്‍ധനയ്ക്കെതിരായ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും, ജനങ്ങളെ ബന്ദിയാക്കിയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
ഇന്ധന സെസ് പിന്‍വലിക്കുക, പൊലീസിന്റെ ക്രൂര നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ചോദ്യോത്തര വേള ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ ഇന്നും അനുവദിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം കത്തു നല്‍കിയിരുന്നു.