സംസ്ഥാന ത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസ് നടപടി കോടതി മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി ഗണിക്കുന്നത്
തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ജൂലൈയിലേയ്ക്ക് മാറ്റി. സംസ്ഥാന ത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യം കണക്കി ലെടുത്താണ് കേസ് നടപടി കോടതി മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മുന്‍ ധനമന്ത്രി അന്തരിച്ച കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ അടക്കമുള്ള ഇടതു നേതാക്കള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയി ലാണ് വാദം കേള്‍ക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റിയത്.
2015 മാര്‍ച്ച് 13ന് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അന്നത്തെ പ്രതിപക്ഷ എംഎല്‍എമാ രായിരുന്ന കെ.ടി.ജലീല്‍ അടക്കമുള്ള ആറ് പേര്‍ നിയമസഭയ്ക്കുളില്‍ രണ്ടു ലക്ഷം രൂപയുടെ നാശ നഷ്ടം വരുത്തിയെന്നാണ് കേസ്. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി,മുന്‍ മന്ത്രിമാരായ ഇ.പി.ജയ രാജ ന്‍, കെ.ടി.ജലീല്‍, എംഎല്‍എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നി വരാണ് കേസിലെ പ്രതികള്‍.
സ്പീക്കറുടെ കസേര,എമര്‍ജന്‍സി ലാംബ്, മൈക്ക് യൂണിറ്റുകള്‍,ഡിജിറ്റല്‍ ക്ലോക്ക്, മോണിറ്റര്‍ ,ഹെ ഡ്‌ഫോണ്‍ എന്നിവ നശിപ്പിച്ചത് കാരണം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ക്രൈം ബ്രാഞ്ച് കേസ്.