അബൂദബി ∙ ലൈസന്‍സിന് ആവശ്യമായ നിയമപരമായ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്ന്, അല്‍ ഖാസ്‌ന ഇന്‍ഷുറന്‍സ് കമ്പനിയുടെയും ലൈസന്‍സ് പൂര്‍ണമായി റദ്ദാക്കിയതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഇതിനു മുമ്പ് കമ്പനിയ്ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തനം നിർത്തുവാൻ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ നിയമ ലംഘനങ്ങൾ തിരുത്താനും ലംഘനങ്ങൾ പരിഹരിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കുന്നു. തുടര്‍ന്നാണ് കമ്പനിയുടെയും ലൈസന്‍സ് പൂര്‍ണമായി റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് ബാങ്ക് കടന്നത്.