നിയമലംഘകര്‍ക്ക് ‘മാപ്പ്’: പിഴ അടയ്ക്കാൻ മൂന്ന് ദിവസം കൂടി; കുവൈത്തില്‍ 22 മുതല്‍ പുതിയ ഗതാഗത നിയമം.

golden-opportunity-for-traffic-violators-3-more-days-to-pay-fines1

കുവൈത്ത്‌ സിറ്റി : പുതിയ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിന്റെ മുന്നോടിയായി നിയമലംഘകർക്ക് പ്രത്യേക അവസരം ഒരുക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ്. ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളവർക്ക് പിഴ ഒടുക്കി നിയമവിധേയമാക്കാനുള്ള അവസരം മൂന്നുനാൾ കൂടി അവന്യൂസ് മാളിൽ ഒരുക്കിയിട്ടുണ്ട്. മാളിലെ ചീസ് ഫാക്ടറിക്ക് സമീപം ഗതാഗത വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് സൗകര്യമുള്ളത്.അംഗപരിമിതർക്ക് അനുവദിച്ച പാർക്കിങ് ഏരിയയിൽ വാഹനം ഇട്ട കേസുകൾ ഒഴികെ എല്ലാ ലംഘനങ്ങളും പിഴ അടച്ചു മാറ്റുവാൻ അവസരമുണ്ടെന്ന് മീഡിയ വിഭാഗം ക്യാപ്റ്റൻ അബ്ദുള്ള അൽ അദ്‌വാനി പറഞ്ഞു.
മാറ്റാവുന്ന ലംഘനങ്ങൾ താഴെപ്പറയുന്നവയാണ്:
01-ചുവപ്പ് സിഗ്‌നൽ മറികടന്ന കേസുകൾ
02-നിശ്ചിത വേഗപരിധി കഴിഞ്ഞ് മണിക്കൂറിൽ 40 കിലോമീറ്റർ അധിക വേഗം
03-അനുവാദമില്ലാതെ റോഡുകളിൽ നടത്തിയ മത്സരയോട്ടത്തിൽ പിടികൂടിയ വാഹനങ്ങൾ
04-അമിത ശബ്ദംമൂലം പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങൾ
05-അനുമതിയില്ലാതെ വാഹനങ്ങൾ റിപ്പയർ ചെയ്യുക
06-അംഗീകാരം നേടാതെ വാഹനത്തിന്റെ നിറം മാറ്റുക.
07-റോഡിലൂടെ നിയന്ത്രണമില്ലാതെ വളഞ്ഞും തിരിഞ്ഞും വണ്ടി ഓടിക്കുക.

Also read:  ഉംറക്കാർക്ക് മടങ്ങാനുള്ള സമയപരിധി അവസാനിച്ചു; മക്കയിൽ വ്യാപക പരിശോധന

വ്യാഴാഴ്ച വരെ പിഴത്തുക അടയ്ക്കാൻ അവന്യൂസ് മാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 10 വരെയാണ് സമയം. ലംഘകർ സിവിൽ ഐഡിയുമായി നേരിട്ട് എത്തേണ്ടതാണ്. കൗണ്ടറിൽ തന്നെ ഇവ പരിശോധിച്ച് ബ്ലോക്ക് ചെയ്തിട്ടുള്ള കുറ്റത്തിന് സാഹേൽ ആപ്പ് വഴി പിഴത്തുക അടയ്ക്കാൻ അവസരം നൽകുമെന്ന് ക്യാപ്റ്റൻ അബ്ദുള്ള അൽ അദ്‌വാനി പറഞ്ഞു.
എന്നാൽ, അംഗപരിമിതരുടെ പാർക്കിങ്ങിലുള്ള അതിക്രമത്തിന് സാൽമിയായിലെ തക്കിക്കാത്തിൽ (കുറ്റാന്വേഷണം വിഭാഗം) നിന്നാണ് തീരുമാനം എടുക്കുക. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ അൽ ഖൈറാൻ മാളിലും പിഴ അടയ്ക്കാൻ അവസരം ഒരുക്കിയിരുന്നു. ഇവിടെ നിന്ന് രണ്ടു ദിവസം കൊണ്ട് ബ്ലോക്ക് ചെയ്ത 5,700 ലംഘനങ്ങൾ നീക്കിയിട്ടുണ്ട്. അതുപോലെ പിടിച്ചെടുത്തിട്ടുള്ള 75 വാഹനങ്ങളും തിരിച്ചുനൽകി.
അരനൂറ്റാണ്ട് പഴക്കമുണ്ടായിരുന്ന ഗതാഗത നിയമം പരിഷ്ക്കരിച്ചത് ഈ മാസം 22 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ബോധവൽക്കരണം മാളുകൾ കേന്ദ്രീകരിച്ചും, സമൂഹമാധ്യമത്തിലൂടെയും ആഭ്യന്തര മന്ത്രാലയം നടത്തി വരുന്നുണ്ട്.

Also read:  നാലാം ദിവസവും ലക്ഷത്തില്‍ താഴെ രോഗികള്‍ ; രാജ്യത്ത് കോവിഡ് ബാധിതര്‍ 91,702, മരണം 91,702

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES