വേട്ടയാടലുകള്‍ കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും എഎന്‍ ഷംസീര്‍ എംഎല്‍എയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോക്ടര്‍ സഹല വ്യക്തമാക്കി. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു
കണ്ണൂര്‍: സര്‍വകലാശാലയില്‍ അധ്യാപിക നിയമന വിവാദത്തിലൂടെ വ്യക്തിപരമായി വേട്ടയാടു കയാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍ എയുടെ ഭാര്യ ഡോ.പി എം സഹല. കണ്ണൂര്‍ സര്‍വക ലാശാല അസി.പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നും പത്ര പരസ്യം കണ്ടാണ് അപേക്ഷിച്ചതെന്നും സഹല പറഞ്ഞു. സര്‍വകലാശാലയിലെ എച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷി ച്ചത്. ഇത്തരം വേട്ടയാടലുകള്‍ കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും എഎന്‍ ഷംസീര്‍ എംഎല്‍എയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോക്ടര്‍ സഹല വ്യക്തമാക്കി. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോ യെന്നും സഹല ചോദിക്കുന്നു.
ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോഴും അസി.ഡയറക്ടര്‍ തസ്തികയില്‍ നിയമനം മാത്രം എന്തി ന് നടത്തുന്നതെന്ന് വിശദീകരിക്കേണ്ടതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിടുക്ക ത്തില്‍ ഇന്റര്‍വ്യൂ നടത്തുന്നത് എന്തിനെന്ന് പറയേണ്ടതും സര്‍വകലാശാലയാണ്,താനല്ല. പ്രത്യേക പോസ്റ്റ് രൂപീകരിച്ചെന്നതരത്തിലുള്ള ആരോപണത്തിന് മറുപടി പറയേണ്ടത് സര്‍വകലാശാലയാണെന്നും സഹല പറഞ്ഞു.
ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഇന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയാണ് അയച്ചിരിക്കുന്നത്. കുസാറ്റ് അടക്കമുള്ള മറ്റ് സര്‍വകലാശാലകളില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റ് ഉള്ള പരമാവധി 10 പേരെ മാത്രമേ ഇന്റര്‍വ്യൂവിന് ക്ഷണിക്കാറുള്ളൂ എന്നിരിക്കേ, കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് വേണ്ടി മാത്രം 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്.
നേരത്തേ കണ്ണൂര്‍ സര്‍വകലാശാലയിലെ പെഡഗോഗിക്കല്‍ സയന്‍സസിലെ എംഎഡ് വിഭാഗ ത്തില്‍ ഡോ. സഹലയെ കരാറടിസ്ഥാനത്തില്‍ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒന്നാം റാങ്കുകാരിയായ ഡോ. എം പി ബിന്ദുവിനെ മറികടന്നാണ് സഹലയെ കണ്ണൂര്‍ സര്‍വകലാ ശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാറടിസ്ഥാനത്തില്‍ നിയമിച്ചതെന്ന് കണ്ടെത്തി യതിനെത്തുടര്‍ന്നാ യിരുന്നു ഉത്തരവ്.