മാര്‍ക്കറ്റ് ഫെഡ് എംഡിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. എസ് കെ സനിലിന്റെ നിയമനമാണ് റദ്ദാക്കിയത്. ചട്ടപ്രകാരമല്ല നിയമനമെന്ന് വിലയിരുത്തിയാണ് നടപടി. സനില്‍ ഇന്നു തന്നെ ഒഴിയ ണമെന്നും എംഡി എന്ന തലത്തില്‍ ഒരു ഇടപെടലും നട ത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു
കൊച്ചി : മാര്‍ക്കറ്റ് ഫെഡ് എംഡിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. എസ് കെ സനിലിന്റെ നിയ മനമാണ് റദ്ദാക്കിയത്. ചട്ടപ്രകാരമല്ല നിയമനമെന്ന് വിലയിരുത്തിയാ ണ് നടപടി. സനില്‍ ഇന്നു ത ന്നെ ഒഴിയണമെന്നും എംഡി എന്ന തലത്തില്‍ ഒരു ഇടപെടലും നടത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സീനി യര്‍ ഐഎഎസ് ഉദ്യോഗസ്ഥനെയാണ് എംഡിയായി നിയമിക്കേണ്ടത്. ആ ചട്ടം സനിലിനെ നിയമി ച്ചപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമനത്തിലെ സര്‍ ക്കാരിന്റെ വീഴ്ചയില്‍ ഹൈക്കോടതി അസംതൃപ്തി പ്രകടിപ്പിച്ചു.
സനിലിന്റെ നിയമനം ചോദ്യം ചെയ്ത് വയനാട് സ്വദേശിയായ കൃഷ്ണന്‍ എന്നയാളാണ് ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്. നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
2018 ലാണ് സനിലിനെ മാര്‍ക്കറ്റ് ഫെഡ് എംഡിയായി നിയമിച്ചത്. നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂ ണ്ടിക്കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലി ലാണ് സനിലിനെ എംഡി സ്ഥാനത്ത് നിന്ന് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. സിംഗിള്‍ ബഞ്ച് ഉത്ത രവും റദ്ദാക്കി.