കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്താണ് വീരമൃത്യു വരിച്ച മലയാളി ജവാന്‍. എം ജസ്വന്ത് റെഡ്ഡി ആണ് വീരമൃത്യുവരിച്ച മറ്റൊരു സൈനികന്‍.
ശ്രീനഗര്‍ : നിയന്ത്രണ രേഖക്ക് സമീപം ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രത്യാക്ര മ ണത്തില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായും ജമ്മു ക ശ്മീരിലെ പ്രതിരോധ വക്താവ് അറിയിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്താണ് വീരമൃത്യു വരിച്ച മലയാളി ജവാന്‍. എം ജസ്വന്ത് റെഡ്ഡി ആണ് വീരമൃത്യുവരിച്ച മറ്റൊരു സൈനി ക ന്‍ .
രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലെ ദദാല്‍ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനു ള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെ യാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവ സങ്ങള്‍ക്കുള്ളില്‍ നിയന്ത്രണ രേഖയിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇത്. നിയ ന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം പതിവാകുകയാണ്.
രാത്രി വനമേഖല വഴി ഭീകരര്‍ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ പാക് ഭീകരരുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈന്യം പ്രതിരോധിച്ചു. ഇതാണ് ഏറ്റുമുട്ട ലില്‍ കലാശിച്ചത്. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും, ഗ്രനേഡ് ആക്ര മണം നടത്തുകയും ചെയ്തു.
ദദാല്‍ വഴി രാജ്യത്തേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാദ്ധ്യതയുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് ര ഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം 29 മുതല്‍ സൈനികര്‍ മേഖലയില്‍ ശ ക്തമായി നിരീക്ഷണവും പരിശോധനയും നടത്തിവരികയാണ്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്ര വര്‍ത്തിക്കുന്ന ഭീകരസംഘമായ ലഷ്‌കര്‍ ഇ തൊയ്ബ ജമ്മു മേഖലയിലെ ഇന്ത്യന്‍ എയര്‍ ഫോഴ്സ് താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഒരു മാസത്തിനിടെയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍.