കടലില്‍ വീണ കാറില്‍ നിന്നും നീന്തി രക്ഷപ്പെട്ടുവെങ്കിലും വീണ്ടും കാറിനുള്ളിലെ രേഖകള്‍ എടുക്കാനുള്ള ശ്രമത്തിനിടെ മുങ്ങിത്താഴുകയായിരുന്നു
മനാമ : കാര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിച്ചപ്പോള്‍ നീന്തി സുരക്ഷിതനായി കരയിലെത്തിയ പ്രവാസി മലയാളി കാറിനുള്ളിലെ രേഖകള്‍ എടുക്കാന്‍ വീണ്ടും നീന്തിയപ്പോള്‍ വന്‍തിരമാലയില്‍പ്പെട്ടു മുങ്ങിത്താഴുകയായിരുന്നു.
പത്തനം തിട്ട സ്വദേശിയും ബഹ്‌റൈനിലെ സംരഭകനുമായ ശ്രീജിത്ത് ഗോപാലക്യഷ്ണന്‍ നായര്‍ (42) ആണ് മരിച്ചത്.
തലസ്ഥാന നഗരിയായ മനാമയേയും ഇതര ദ്വീപുകളേയും ബന്ധിപ്പിക്കുന്ന സിത്ര കോസ് വേയിലൂടെ വരുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ കടലില്‍ പതിച്ചത്.
കാര്‍ മുങ്ങിത്താഴുന്നതിനിടെ നീന്തി കരയിലെത്തിയ ശ്രീജിത്ത് പിന്നീട് കാറില്‍ നിന്നും വിലപ്പിടിപ്പുള്ള രേഖകള്‍ എടുക്കാനായി വീണ്ടും നീന്തുകയായിരുന്നു. ഇതിന്നിടയില്‍ വന്‍തിരമാലയില്‍ പെട്ട് മുങ്ങിത്താഴ്ന്നു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
ബഹ്‌റൈന്‍ സ്‌കൂളിലെ അദ്ധ്യാപികയായ വിദ്യയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ മൂന്നു മക്കളുണ്ട്.
ശ്രീജിത്തിന്റെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്‌ളക്‌സ് മോര്‍ച്ചറിയില്‍. എംബാം തുടങ്ങിയ അനന്തര നടപടികള്‍ക്കു ശേഷം മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും.