തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വൈകുന്നേരം നാല് മണിക്കാണ് സംഭവം. നെടു മങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍, പേരൂര്‍ക്കട സ്വദേശികളായ ബിനീഷ്, മുല്ലപ്പന്‍ എന്നി വരാണ് മരിച്ചത്.
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. നെടുമ ങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വൈകീട്ട് നാലുമണിയോടെ അരുവിക്കര വഴയിലയിലാണ് അപകടമുണ്ടായത്. മൂവരും പ്ലസ് വണ്‍ വിദ്യാ ര്‍ഥികളാണ്. ഇവര്‍ നെടുമങ്ങാട് ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. അമിത വേ ഗതയിലായിരുന്നു ബൈക്ക വളവില്‍ നിന്ന് തെന്നിമാറി സമീപത്തെ കുറ്റിക്കാട്ടിലെ മരത്തിലിടിക്കുക യായിരുന്നു. ബൈക്ക് പൂര്‍ണ മായും തകര്‍ന്നു.
മൂവരേയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിനീഷും മുല്ലപ്പനും നെടു മങ്ങാട് പോയി സ്റ്റെഫിനേയും കൂട്ടി ബൈക്കില്‍ വരികയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥ മിക വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു. ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെ ത്താനുള്ള ശ്രമത്തിലാണ് പൊലീസ്.