യെമനില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രി യയുടെ മോചന ദൗത്യത്തിന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. ബ്ലഡ്മണി നല്‍കി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി മരിച്ച യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുംടുംബവുമായി ചര്‍ച്ച നട ത്തും

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വ ദേശി നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റി സ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. ബ്ലഡ്മണി നല്‍കി നിമിഷയെ മോചിപ്പി ക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി മരിച്ച യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുംടുംബവുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് കുര്യന്‍ ജോസഫ് മധ്യസ്ഥത വഹിക്കും.
മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം സംഘത്തിലുണ്ടാകും. രണ്ടു സംഘങ്ങ ളാ കും മോചനദൗത്യം നട ക്കുകയെന്നാണ് റിപ്പോര്‍ട്ട്. ദയാധനം നല്‍കി മോചനം സാ ധ്യമാക്കാനാണ് ശ്രമങ്ങള്‍ തുടരുന്നത്.
വധശി ക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സ മീപിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്.
അനുമതി ലഭിക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണുമെന്നും മാപ്പ് അപേക്ഷിക്കുമെന്നും അമ്മ പറഞ്ഞിരുന്നു. നിമിഷപ്രിയയെ രക്ഷിക്കാന്‍ നേരിട്ട് ഇട പെടല്‍ നടത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നിമിഷയുടെ അമ്മയും മകളും യെമനിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. മരിച്ച യെമന്‍ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം നല്‍കാമെന്നും യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രസര്‍ ക്കാര്‍ അറിയിച്ചു. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാ ക്കിയത്. ആദ്യം ബന്ധുക്കള്‍ മുഖേന ഒത്തുതീര്‍പ്പ് നടക്കട്ടെ എന്നറിയിച്ചു കൊണ്ട് ഡല്‍ഹി ഹൈക്കോടതി ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി തള്ളി. ബന്ധുക്കള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് നടപടിയില്‍ തടസം ഉണ്ടാ കുകയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.











