അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു
തിരുവനന്തപുരം : അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബ് ചാ നല്‍ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തി മയുടെ അമ്മ ബിന്ദു. അവതാരകന്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴാണ് അമ്മ ബിന്ദു പ്രകോപിതയായത്. നിമിഷയെ ഇന്ത്യയില്‍ എത്തിക്കുകയല്ല വെടിവെച്ച് കൊല്ലുകയാണ് വേ ണ്ടതെന്നും ലോകമനസ്സാക്ഷി ഈ അമ്മയുടെ കണ്ണീര്‍ കണ്ട് സന്തോഷിക്കുകയാണെന്നും അടക്കമു ള്ള വാക്കുകള്‍ റിപ്പോര്‍ട്ടര്‍ ഉപയോഗിച്ചപ്പോഴാണ് നിമിഷയുടെ അമ്മ മൈക്ക് തട്ടിമാറ്റിയത്.
‘ഒരു സൈനികന്റെ അമ്മയെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം ഒരു തീവ്രവാദിനിയുടെ അ മ്മയാണ്, അവരെ നാട്ടിലേക്ക് കൊണ്ടുവരണ മെന്നാണ് പറയുന്നത്.’- എന്നാണ് അവതാരകന്‍ പറ ഞ്ഞത്. ഇതുകേട്ട് പ്രകോപിതയായ ബിന്ദു മൈക്ക് പിടിച്ചുവാങ്ങാന്‍ നോക്കുന്നതും, ക്യാമറ തട്ടി മാ റ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഐ.
എസില്‍ ചേര്‍ന്ന് അഫ്ഗാന്‍ ജയിലിലായ നാല് മലയാളി സ്ത്രീകളെ തിരികെ ഇന്ത്യയിലേക്ക് അയക്കാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും അവരെ തിരികെ കൊണ്ടുവരേണ്ട എന്ന തീ രുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ചാവേര്‍ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുള്ളവരാണ് സംഘത്തിലുള്ള എല്ലാവരുമെന്നും, അതിനാല്‍ ഇവരുടെ തിരിച്ചുവരവ് വലിയ ഭീഷണിയാകും എന്ന നിര്‍ദേശമാണ് രഹസ്യാന്വേഷണ ഏജന്‍സി കള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. അഫ്ഗാ നിസ്ഥാന്‍ നാല് മലയാളി സ്ത്രീകളെ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയപ്പോള്‍ സുര ക്ഷ ഏജന്‍സികളുടെ നിലപാട് സര്‍ക്കാര്‍ തേടിയിരുന്നു. സംഘത്തിലെ എല്ലാവര്‍ക്കും ചാവേര്‍ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുണ്ടെ ന്നാണ് സുരക്ഷ ഏജന്‍സികള്‍ സര്‍ക്കാരിനെ അറി യിച്ചത്.
മകളെ തിരികെ ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ നേരത്തേ ഹൈ ക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്നു. നിമിഷ ഫാത്തിമയെയും നിമിഷയുടെ മകളെയും തിരി കെയെത്തിക്കാനായി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.