പ്രാഥമിക സമ്പര്‍ക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സര്‍വൈ ലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഇവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു
കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ മാതാവിന് പനി. ആരോഗ്യ മന്ത്രി വീ ണ ജോര്‍ജാണ് കുട്ടിയുടെ അമ്മയ്ക്ക് ചെറിയ പനിയുള്ളതായി സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ ക്ക മുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഇവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണെ ന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തക രോട് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്. റൂട്ട് മാപ്പ് പ്രസി ദ്ധീകരിക്കുമ്പോള്‍ ആരോഗ്യ വകുപ്പ് തിരിച്ചറി യാത്ത ആളുകളുണ്ടാകാം. പ്രൈമറി കോണ്‍ടാക്റ്റാ ണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കന്‍ഡറി കോണ്‍ടാക്റ്റ് തിരിച്ചറിയേ ണ്ടതു ണ്ട്. അതിനാല്‍ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്. സമയബന്ധിതമായി കോണ്‍ടാ ക്റ്റ കള്‍ തിരിച്ചറിഞ്ഞിട്ടേ കാര്യമുള്ളൂ. ആ രീതിയിലുള്ള വളരെ ഏകോപനത്തോടെയുള്ള ശക്ത മായ പ്രവര്‍ത്തനമാണ് നടക്കുന്നത്- മന്ത്രി പറഞ്ഞു.
ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയക്കും. നിപ ചികിത്സ ക്കായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്ത കര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അ സാധാരണമായ പനി, മരണം എന്നിവ വരും ദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസ ങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യ വകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രി ക ളോട് ആവശ്യപ്പെട്ടിട്ടുണ്ട്- മന്ത്രി കൂട്ടിച്ചേര്‍ത്തു.












