2019 ജൂലൈ 31ന് അയച്ച ചാറ്റാണ് ഇത്. രാത്രി 11.46നാണ് സ്വപ്‌നയ്ക്ക് ശിവശങ്കര്‍ സന്ദേ ശം അയച്ചിരിക്കുന്നത്. ‘നിനക്കൊരു ജോലി വാങ്ങിത്തരാന്‍ സിഎം എന്നോട് പറഞ്ഞി ട്ടുണ്ട്’. ‘പക്ഷേ, അത് വലിയ പദവിയൊന്നുമാകില്ല,ശമ്പളം നേരത്തെയുള്ളതിന്റെ ഇരട്ടി കിട്ടുകയും ചെയ്യും’ എന്നാണ് ശിവശങ്കറിന്റെ സന്ദേശം
കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിക്ക് കുരുക്കായി വാട്‌സ്ആപ്പ് ചാറ്റ്. എം.ശിവശങ്കറും സ്വപ്ന യും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വാട്‌സാപ്പ് ചാറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വപ്‌നാ സുരേഷിന് ജോലി വാ ങ്ങി നല്‍കാമെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞുവെന്നുള്ള ശിവശങ്കറിന്റെ സന്ദേശമാണ് റിപ്പോര്‍ട്ടിലു ള്ളത്.
2019 ജൂലൈ 31ന് അയച്ച ചാറ്റാണ് ഇത്. രാത്രി 11.46നാണ് സ്വപ്‌നയ്ക്ക് ശിവശങ്കര്‍ സന്ദേശം അയച്ചിരിക്കു ന്നത്. ‘നിനക്കൊരു ജോലി വാങ്ങിത്തരാന്‍ സിഎം എന്നോട് പറഞ്ഞിട്ടുണ്ട്’. ‘പക്ഷേ, അത് വലിയ പദവി യൊന്നുമാകില്ല,ശമ്പളം നേരത്തെയുള്ളതിന്റെ ഇരട്ടി കിട്ടുകയും ചെയ്യും’ എന്നാണ് ശിവശങ്കറിന്റെ സ ന്ദേശം. ഇതേക്കുറിച്ച് ശിവശങ്കറിനോട് ചോദിച്ചതില്‍, ജോലി നഷ്ടമായ സ്വപ്നയെ ആശ്വസിപ്പിക്കാന്‍ ശ്രമി ക്കുകയായിരുന്നു എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി.